കാടിനെ കാത്ത ഷാഹുല്‍ ഹമീദിന് വനമിത്ര പുരസ്‌ക്കാരവും
Apr 23, 2015, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 23/04/2015) കേരള ജൈവ വൈവിധ്യബോര്‍ഡിന്റെ മികച്ച ജൈവ വൈവിധ്യ സംരക്ഷകനുളള സംസ്ഥാന പുരസ്‌ക്കാരത്തിനു പിന്നാലെ സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌ക്കാരത്തിനും ഹയര്‍സെക്കണ്ടറി അധ്യാപകനായ നെക്രാജെയിലെ ഷാഹുല്‍ ഹമീദ് പുണ്ടൂര്‍ അര്‍ഹനായി. മുളേളരിയ ഗവ. ഹയര്‍സെക്കണ്ടറി അധ്യാപകനാണ് ഷാഹുല്‍ ഹമീദ്.
ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിനാണ് വനമിത്ര പുരസ്‌ക്കാരം ഷാഹുല്‍ ഹമീദിന് സമ്മാനിച്ചത്. തിരുവനന്തപുരത്ത് കാനനസംഗമത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ വനംവകുപ്പ് മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ബ്രാന്‍ഡ്‌സണ്‍ എസ് കോരി, കേരളത്തിലേയും അയല്‍ സംസ്ഥാനങ്ങളിലേയും ഉന്നതവനം വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2012 ല്‍ നാഷണല്‍ സര്‍വീസ് സ്‌കീമില്‍ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുളള പുരസ്‌ക്കാരം നേടി. നെക്രാജെയില്‍ എട്ട് ഏക്കര്‍ കൃഷിഭൂമി വനഭൂമിയായി സംരക്ഷിക്കുകയും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് പുരസ്‌കാരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Award, Kanhangad, Kerala, Farmer, Minister, Shahul Hameed.
Advertisement: