ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു
Jul 1, 2015, 15:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/07/2015) ഓട്ടോയില്‍ നിന്നും ടയര്‍ മോഷണം പോയതിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ യുവാവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. മേലടുക്കത്തെ ശിശുപാലന്റെ മകനും ഓട്ടോ ഡ്രൈവറുമായ എം. രാജനാ (35) ണ് മര്‍ദ്ദനമേറ്റത്. പുതിയകണ്ടത്തെ ബിജുവാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബിജുവിന്റെ ഭാര്യാ വീട്ടുകാരുടെ ഓട്ടോ രാജനാണ് ഓടിക്കുന്നത്. കഴിഞ്ഞ ദിവസം ഓട്ടം കഴിഞ്ഞ് വീട്ടില്‍ കൊണ്ട് വച്ച ഓട്ടോയില്‍ നിന്നും ഒരു ടയര്‍ മോഷണം പോയിരുന്നു. ടയര്‍ മോഷ്ട്ടിച്ചത് ബിജു തന്നെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടയര്‍ മോഷ്ടിച്ചത് താന്നല്ലെന്ന് പറയണമെന്ന് ബിജു രാജന്റെ വീട്ടില്‍ ചെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ അതിന് വിസമ്മതിച്ച രാജന്‍ തന്നെ വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രി ചികിത്സയില്‍ കഴിയുന്ന രാജന്‍ പറഞ്ഞു.
Advertisement: