ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം
Jul 25, 2012, 22:03 IST
കാഞ്ഞങ്ങാട്: ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള മാവുങ്കാല്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം ഹൊസ്ദുര്‍ഗ് സി.ഐ.കെ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം.വി.അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.നാരായണമാരാര്‍, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എ.വി.അരവിന്ദന്‍ (പ്രസിഡന്റ്), നാരായണന്‍ (വൈസ് പ്രസിഡന്റ്), സുധീര്‍ (സെക്രട്ടറി), ടി.വി.ദേവീദാസ് (ജോ.സെക്രട്ടറി), സന്തോഷ്ബാബു (ട്രഷറര്‍).
Keywords: Auto mobile workshop association, Kanhangad, Meeting, Kasaragod