city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോഡ്രൈവര്‍മാര്‍ 5 മുതല്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തും

Kanhangad, Auto Driver, Kasaragod, Kerala, Leader, Auto worker, Job, Stick, Election, Municipality, Malayalam News, Kerala Vartha.
കാഞ്ഞങ്ങാട്: പാര്‍ക്കിംഗിന്റെ പേരില്‍ പീഡിപ്പിക്കുന്നതിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ ഫെബ്രുവരി അഞ്ച് മുതല്‍ കാഞ്ഞങ്ങാട് നഗരസഭാ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തും. കാഞ്ഞങ്ങാട് നഗരസഭയില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം നോക്കിവരുന്ന തൊഴിലാളികള്‍ നിയമകുരുക്കില്‍പെട്ട് ജീവിതമാര്‍ഗമായ ഓട്ടോറിക്ഷ ഓടിക്കുന്നതിന് പ്രയാസം നേരിടുകയാണ്.

കാഞ്ഞങ്ങാട് നഗരസഭയില്‍ ജനിച്ച് വളര്‍ന്നിട്ടും ഇപ്പോള്‍ ജീവിക്കാന്‍ ഒരു തൊഴിലിനു വേണ്ടി ഓട്ടോ ഉപജീവനമാര്‍ഗമായി കണ്ട് മുന്നോട്ട് പോകുന്ന തൊഴിലാളികള്‍ അധികൃതരുടെയും യൂണിയന്‍ നേതാക്കളുടെയും സ്വാര്‍ത്ഥ താല്പര്യം കാരണം പെരുവഴിയിലാകുന്ന സ്ഥിതിയിലാണുള്ളതെന്നാണ് ആക്ഷേപം.

കാഞ്ഞങ്ങാട് നഗരത്തില്‍ പാര്‍ക്കിംഗ് നമ്പറും പാര്‍ക്കിംഗ് ഏരിയയും നിയമപരമായി ലഭിക്കാതെ 250 ഓളം ഓട്ടോ തൊഴിലാളികള്‍ പ്രയാസം നേരിടുകയാണ്. കഴിഞ്ഞ മൂന്ന് മാസം മുമ്പ് സ്വതന്ത്ര ഓട്ടോതൊഴിലാളികള്‍ കാഞ്ഞങ്ങാട്ട് മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ തങ്ങളുടെ പരാതികള്‍ അടങ്ങിയ നിവേദനം സമര്‍പിക്കുകയും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

കാഞ്ഞങ്ങാട് നഗരത്തില്‍ ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് യൂണിയന്‍ നേതാക്കളടക്കം മറ്റ് പഞ്ചായത്തുകളില്‍ താമസിക്കുന്നവരും ഒരു പെര്‍മിറ്റിന്റെ പേരില്‍ 10 വാഹനങ്ങളെങ്കിലും ഓടിക്കുന്ന ബിനാമിമാരുമാണ്. അതുകൊണ്ട് തന്നെ നഗരസഭയില്‍ ഓട്ടോറിക്ഷ ഉപജീവനമാക്കിയവര്‍ തങ്ങള്‍ എന്ത് ചെയ്യണമെന്നാണ് ചോദിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ മോഹന വാഗ്ദ്ധാനങ്ങള്‍ നല്‍കി വോട്ട് നേടി ജയിച്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ ആയവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും തല്പര കക്ഷികള്‍ക്ക് കൂട്ട് നില്‍ക്കുകയും ചെയ്യുന്നതായി ഓട്ടോതൊഴിലാളികള്‍ കുറ്റപ്പെടുത്തി. ഓട്ടോഡ്രൈവര്‍മാര്‍ക്ക് വേണ്ടി നഗരസഭാ കൗണ്‍സിലില്‍ ഒന്ന് സംസാരിക്കാന്‍ പോലും ഒരു കൗണ്‍സിലറും തയ്യാറാകുന്നില്ലെന്ന് വിമര്‍ശനമുണ്ട്.

അതിനാല്‍ തന്നെ ഇടതുപക്ഷ സംഘടനയില്‍പെട്ട ഓട്ടോതൊഴിലാളികള്‍ തങ്ങളുടെ ജീവിത മാര്‍ഗമായ ഓട്ടോറിക്ഷ സര്‍വീസ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളും കൗണ്‍സിലര്‍മാരും തയ്യാറായില്ലെങ്കില്‍ വരുംകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും തെരഞ്ഞെടുപ്പുകളിലും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് 150ല്‍പ്പരം ഡ്രൈവര്‍മാരുടെ തീരുമാനം.

Keywords:  Kanhangad, Auto Driver, Kasaragod, Kerala, Leader, Auto worker, Job, Stick, Election, Municipality, Malayalam News, Kerala Vartha, Auto drivers conducting combat infront of Municipality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia