city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍­കിംഗ്‌ നമ്പര്‍ ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മനുഷ്യാവകാശ കമ്മീഷനെ കണ്ടു

പാര്‍­കിംഗ്‌ നമ്പര്‍ ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മനുഷ്യാവകാശ കമ്മീഷനെ കണ്ടു
കാഞ്ഞങ്ങാട്: 'വേണം  പാര്‍­കിംഗ്‌  നമ്പര്‍'. ഈ ആവശ്യം ഉന്നയിച്ച് നൂറോളം വരുന്ന ഓട്ടോഡ്രൈവര്‍മാര്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സങ്കടകെട്ടഴിച്ചു. നഗരസഭാ പരിധിയില്‍ ജനിക്കുകയും ജീവിക്കുകയും ജീവിതോപാധിക്കായി ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്ന നൂറോളം വരുന്ന ഓട്ടോഡ്രൈവര്‍മാരാണ് ബു­ധ­നാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സിറ്റിംഗിനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഇ ഗംഗാധരനെ കാണാനെത്തിയത്.

നഗരസഭ പരിധിയിലല്ലാത്ത പലരും നഗരസഭ പരിധിക്കകത്ത് ഓട്ടോ ഓടിക്കുന്നതിന് പാര്‍­കിംഗ്‌ നമ്പര്‍ തരപ്പെടുത്തിയെങ്കിലും അര്‍ഹരായ നഗരസഭ പരിധിയിലെ നൂറുകണക്കിനാളുകള്‍ ഓട്ടോ പാര്‍­കിംഗ്‌  നമ്പര്‍ കിട്ടാതെ വലയുകയാണ്. നഗരപരിധിയിലുള്ള ഓട്ടോഡ്രൈവര്‍മാര്‍ക്ക് പാര്‍­കിംഗ്‌ നമ്പര്‍ കാര്യത്തില്‍ മുന്‍ഗണന ലഭിക്കണമെന്ന ആവശ്യവുമായാണ് ഓട്ടോഡ്രൈവര്‍മാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ബോധിപ്പിച്ചത്.

പഴയ ഓട്ടോറിക്ഷകളുടെ പാര്‍­കിംഗ്‌ നമ്പറുകള്‍ പണം കൊടുത്ത് തരപ്പെടുത്തുന്ന ഓട്ടോഡ്രൈവര്‍മാരും നഗരത്തിലുണ്ട്. ഇങ്ങനെ വന്‍തുക മുടക്കി പാര്‍­കിംഗ്‌ നമ്പറുകള്‍ വാങ്ങാന്‍ നിര്‍ധനരായ ഓട്ടോഡ്രൈവര്‍മാര്‍ക്ക് സാധിക്കുകയില്ല. പാര്‍­കിംഗ്‌ നമ്പറുകള്‍ ഇല്ലാത്തതുമൂലം നഗരസഭാ പരിധിയിലെ ഓട്ടോഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന വിഷമതകള്‍ ഏറെയാണ്. പാര്‍­കിംഗ്‌ നമ്പറില്ലാത്തതിനാല്‍ സ്റ്റാന്‍ഡുകളില്‍ വണ്ടി നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ടിഒക്ക് പരാതി നല്‍കിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ വന്നപ്പോഴാണ് ഡ്രൈവര്‍മാര്‍ നീതി തേടി മനുഷാവകാശ കമ്മീഷന്‍ മുമ്പാകെ എത്തിയത്.

Keywords: Prking number, Auto drivers, Visit, Human resource commission, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia