city-gold-ad-for-blogger

പനത്തടിയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ചു: ഒരാള്‍ക്കു ഗുരുതരം; പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2014) പനത്തടിയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു.  പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വീട്ടില്‍കൊണ്ടുവിടാന്‍ ഓട്ടോഡ്രൈവര്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് കോഴിക്കടക്കാരനാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബളാംതോട് ചാമുണ്ഡിക്കുന്ന് മുന്തന്റെമൂലയിലെ എല്‍. അരുണ്‍ മോഹന്‍ (ലാല്‍-22) ആണു കുത്തേറ്റു മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണു കൊലപാതകം നടന്നത്. ചാമുണ്ഡിക്കുന്നില്‍ കോഴിക്കട നടത്തുന്ന ശിവപുരം ജോസ് ചാമുണ്ഡിക്കുന്ന് ജംഗ്ഷനില്‍ വച്ചു അരുണ്‍ലാലിനോടു വീട്ടില്‍കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓട്ടംപോകാന്‍ കഴിയില്ലെന്നും തങ്ങള്‍ വീട്ടിലേക്കു പോവുകയാണെന്നും അരുണും സുഹൃത്തും പറഞ്ഞു.

ജോസ് മദ്യപിച്ചിരുന്നതിനാല്‍ ഇയാള്‍ പോയ ശേഷം മടങ്ങാമെന്നു കരുതി ഓട്ടോഡ്രൈവര്‍ അടുത്ത വീട്ടില്‍ കയറി നിന്നു. പിന്നീട് ജോസ് പോയ ശേഷം ഓട്ടോയില്‍ യാത്ര തുടരുകയായിരുന്നു. കോഴിക്കടയ്ക്കു സമീപം കാത്തുനിന്ന ജോസ് ഓട്ടോ തടഞ്ഞുനിര്‍ത്തി ഇവരുമായി വാക്കേറ്റത്തിലേര്‍പെടുകയും അരുണ്‍മോഹനെ കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സുഹൃത്ത് ബിജു തടയാന്‍ശ്രമിക്കുമ്പോഴേക്കും അരുണ്‍ലാലിന് അടിവയറ്റില്‍ വെറ്റേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.


അരുണ്‍ ലാലിന്റെ സുഹൃത്ത് ബിജുവിന്റെ നെഞ്ചിനാണു കുത്തേറ്റത്. ബിജു ബളാംതോട് ക്ഷീരോത്പാദക സംഘത്തിലെ പാല്‍ പരിശോധകനാണ്. പ്രതി ജോസിനെ രാജപുരം പോലീസ് അറസ്റ്റു ചെയ്തു. സംഘര്‍ഷാവസ്ഥ  നിലനില്‍ക്കുന്നതിനാല്‍ രാജപുരം പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെതുടര്‍ന്നു ഓട്ടോ ഡ്രൈവര്‍മാര്‍ പനത്തടി പഞ്ചായത്തില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.എസ്. മോഹനന്‍-ശോഭന ദമ്പതികളുടെ മകനാണ് അരുണ്‍. സഹോദരന്‍: കുട്ടു.
പനത്തടിയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ചു: ഒരാള്‍ക്കു ഗുരുതരം; പ്രതി പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia