കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
May 21, 2012, 17:15 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് എല്‍വി ടെമ്പിളിനടുത്ത് ഞായറാഴ്ച രാത്രി കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു.
മുത്തപ്പനാര്‍കാവ്-ഐങ്ങോത്ത് റെയില്‍പ്പാളത്തിനടുത്ത് താമസിക്കുന്ന കെ സി ജനാര്‍ദ്ദനനാണ് (62) മരണപ്പെട്ടത്. ജനാര്‍ദ്ദനന്‍ ഓടിച്ച കെ എല്‍ 16 എഫ് 3744 നമ്പര്‍ ഓട്ടോറിക്ഷയില്‍എതിരെ വരികയായിരുന്ന കെ എല്‍ 13ജെ 5140 അംബാസിഡര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജനാര്‍ദ്ദനനെ ഉടന്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച വെളിപ്പിന് മരണം സംഭവിച്ചു.
തളിപ്പറമ്പ് സ്വദേശിയായ ജനാര്‍ദ്ദനന്‍ 30 വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട്ട് കുടുംബസമേതം താമസം തുടങ്ങിയത്. ചാരായ തൊഴിലാളിയായിരുന്നു. ചാരായ നിരോധനത്തെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ജനാര്‍ദ്ദനന്‍ പിന്നീട് ഓട്ടോ ഡ്രൈവറായി ജോലി തുടങ്ങുകയായിരുന്നു.
ഭാര്യ: ലക്ഷ്മി, മക്കള്‍ : മീറ, മിറേഷ്(രാജസ്ഥാന്‍), രശ്മി (എം ടെക് വിദ്യാര്‍ത്ഥിനി, ചെന്നൈ), മരുമകന്‍: സുകുമാരന്‍, സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജന്‍, സുമിത്ര, ഗൌരി, ഭാര്‍ഗ്ഗവി, രാധ.
Keywords: Auto Driver, Died, Accident, Kanhangad