city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ മിനിമം ചാര്‍ജ്: കാഞ്ഞങ്ങാട്ട് 12 രൂപ, കാസര്‍കോട്ട് 15 രൂപ

ഓട്ടോ മിനിമം ചാര്‍ജ്: കാഞ്ഞങ്ങാട്ട് 12 രൂപ, കാസര്‍കോട്ട് 15 രൂപ
കാസര്‍കോട്: ഓട്ടോറിക്ഷ വാടക നിരക്കില്‍ ജില്ലയില്‍ ഈടാക്കുന്ന നിരക്കിനെതിരെ പ്രതിഷേധം ശക്തം. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മിനിമം നിരക്ക് 12 രൂപയാണെങ്കില്‍ കാസര്‍കോട്ട് 15 രൂപയാണ് ചുരുങ്ങിയ നിരക്ക് ഇതേചൊല്ലി എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന അനുഭവവും പലര്‍ക്കുമുണ്ടായിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്തെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കെ. എസ്. ആര്‍.സി ഡിപ്പോയിലേക്ക് മിനിമം നിരക്ക് 12 രൂപയാണ്. ന്നാല്‍ 15 രൂപയല്ലാതെ ഡ്രൈവര്‍മാര്‍ ഈടാക്കാറില്ല. ഇതേ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് മീറ്റര്‍ കണക്ക് പ്രകാരം 23 രൂപയാണ് ഈടാക്കേണ്ടത്. എന്നാല്‍ 30 രൂപയില്ലാതെ ഒരൊറ്റ ഓട്ടോ റിക്ഷക്കാരും വിട്ടുകൊടുക്കുകയില്ല.

സ്ത്രീകളോടും മറ്റുമാണ് കാസര്‍കോട്ടെ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ഗുസ്തി അരങ്ങേറുന്നത്. രാത്രിയായാല്‍ ഓട്ടോ ഡ്രൈവറെന്ന വ്യാജേന കൊള്ളക്കാരും പെണ്‍വാണിഭക്കാരുമാണ് രംഗത്തിറങ്ങുന്നത്. ഇത്തരക്കാര്‍ ഉദ്ദേശിച്ച സ്ഥലത്തല്ലാതെ മറ്റാരേയും റിക്ഷയില്‍ കയറ്റാറില്ല.

രാത്രിക്കാല ഓട്ടോ റിക്ഷകളില്‍ ചിലര്‍ അന്തര്‍സംസ്ഥാന ബന്ധമുള്ള കവര്‍ച്ചാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇത്തരക്കാര്‍ ഉള്‍പ്പെട്ട നിരവധി കവര്‍ച്ചക്കസുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പകലന്തിയോളം അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന നിര്‍ദ്ധനരായ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നഗരത്തിലെ വ്യാജ ഡ്രൈവര്‍മാര്‍ വന്‍ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ സന്നദ്ധസംഘടനകളും, സാമൂഹ്യ സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ കാഞ്ഞങ്ങാട്ട് ഓട്ടോയില്‍ മീറ്റര്‍ നടപ്പിലാക്കത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാഞ്ഞങ്ങാട് കേരളത്തിലല്ലേയെന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.പി.എം സുരേഷാണ് ഇതുസംബന്ധിച്ച സംശയങ്ങള്‍ ആരാഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഓട്ടോ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഓട്ടോകളില്‍ മീറ്റര്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്. ഇവിടെ ഡ്രൈവറാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇന്ധനവില നാള്‍ക്കുനാള്‍ കൂടുമ്പോള്‍ നിരക്ക് കൂട്ടാതെ ജീവിക്കാനാവില്ലെന്നാണ് ഡ്രൈവര്‍മാരുടെ അവകാശവാദം.

Keywords: Kasaragod, Kanhangad, Auto-rickshaw, Charge  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia