ബസ് ക്ലീനറെ മര്‍ദ്ദിച്ച യുവാവിന് പിഴ
Jan 19, 2012, 16:11 IST
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ക്ലീനറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി 1500 രൂപ പിഴവിധിച്ചു. നീലേശ്വരം കോട്ടപ്പുറത്തെ വിജയന്റെ മകന്‍ വിജീഷിനെയാണ് (20) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. പള്ളിക്കര കുറിച്ചി കുന്നിലെ എന്‍.കെ.റഫീഖിന്റെ (24) പരാതിപ്രകാരമാണ് വിജീഷിനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2010 ഡിസംബര്‍ 3ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്ട് നിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന ഷാഹിദ് ബസില്‍ ക്ലീനറായ റഫീഖിനെ കൊട്രചാലിലെത്തിയപ്പോള്‍ വിജീഷ് മര്‍ദ്ദിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ നിന്നും ഷാഹിദ് ബസില്‍ റഫീഖ് യാത്രക്കാരെ തിടുക്കത്തില്‍ കയറ്റിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമായത്.
Keywords: Kanhangad, Attack, Youth, Bus cleaner