മൊബൈല്‍ ഷോപ്പുടമയെയും സുഹൃത്തിനെയും ആക്രമിച്ചു
Jan 20, 2012, 17:45 IST
കാഞ്ഞങ്ങാട്: ബൈക്കിലെത്തിയ രണ്ടംഗ സംഘം മൊബൈല്‍ ഷോപ്പ് ഉടമയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ഷഹനാസ് വില്ലയില്‍ എം.എച്ച്.അബ്ദുള്‍ ഫത്താഹിന്റെ പരാതിയില്‍ ഷാക്കിര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കതിരെയാണ് വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ച രാവിലെ 11.50 മണിയോടെ അജാനൂര്‍ ഇഖ്ബാല്‍ റോഡ് ജംഗ്ഷനിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബേക്കലിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുടമയായ അബ്ദുള്‍ ഫത്താഹും സുഹൃത്ത് റാഷിദും കാഞ്ഞങ്ങാട് എസ്ബിഐ ബാങ്കിലേക്ക് കെ.എല്‍.60 എ 2799 നമ്പര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഷാക്കിറും മറ്റൊരാളും സഞ്ചരിച്ച കെ.എല്‍.60 8984 നമ്പര്‍ ബൈക്ക് അമിതവേഗതയില്‍ വന്ന് അപകടത്തിന് സാഹചര്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.
കാറില്‍ നിന്നും ഇറങ്ങിയ അ ബ്ദുള്‍ ഫത്താഹിനെ ഷാക്കിറും കൂട്ടാളിയും കരിങ്കല്‍കൊണ്ട് തലക്കിടിക്കുകയായിരുന്നു. അക്രമം തടഞ്ഞപ്പോഴാണ് സുഹൃത്ത് റഷീദിനെ മര്‍ദ്ദിച്ചത്. ഇരുവരും പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Attack, Mobile shop owner, Kanhangad, Case, Kasaragod






