പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ അക്രമത്തില്‍ രണ്ട് പേര് അറസ്റ്റില്‍
Mar 26, 2012, 15:50 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കുശാല്‍ നഗറിലെ നിത്യാനന്ദ പോളിടെക്നിക്ക് ഹോസ്റ്റലില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഹദ്ദാദ് നഗറിലെ സി.കെ. അസ്കര്‍ (22), വടകരമുക്കിലെ നിസാമുദ്ദീന്‍ (19) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2011 ഒക്ടോബര്‍ 11നാണ് നിത്യാനന്ദ പോളിടെക്നിക്ക് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന സംഘം ഹോസ്റ്റലിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതക ര്‍ക്കുകയും എസ് എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളില്‍ പലരെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.
Keywords: kasaragod, Kanhangad, Attack, arrest,