വീട് കയറി ദമ്പതികളെ ആക്രമിച്ചു; യുവാവിനെതിരെ കേസ്
Apr 18, 2012, 16:47 IST
കാഞ്ഞങ്ങാട് : വീട്ടില്‍ അതിക്രമിച്ച് കടന്ന് ദമ്പതികളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കൂളിയങ്കാലിലെ എം അസൈനാറിനെയും (44) ഭാര്യയെയും മര്‍ദ്ദിച്ചതിന് ആറങ്ങാടിയിലെ നൗഷാദിനെതിരെയാണ് കേസ്. ഏപ്രില്‍ 7ന് വൈകുന്നേരം നൗഷാദ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ആദ്യം അസൈനാറിനെയാണ് മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ നൗഷാദ് അസൈനാറിന്റെ ഭാര്യയെ മര്‍ദ്ദിക്കുകയും കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തു.
ഇതിനിടയില്‍ നൗഷാദ് അസൈനാറിനെ മരവടികൊണ്ട് അടിച്ചുവെങ്കിലും ഒഴിഞ്ഞ് മാറിയതിനാല്‍ പരിക്കേറ്റില്ല. അസൈനാറിനെയും ഭാര്യയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. അസൈനാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Case, Kanhangad, Kasaragod, Attack