city-gold-ad-for-blogger

എസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2014) എസ്ഡിപിഐ വാഹന പ്രചരണ റാലിക്ക് നേരെ ആക്രമണം. അക്രമത്തില്‍ സ്ഥാനാര്‍ത്ഥി എന്‍.യു. അബ്ദുല്‍ സലാം അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടോടെ കാഞ്ഞങ്ങാട് മീനാപ്പീസ് പരിസരത്താണു സംഭവം.

തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അബ്ദുല്‍ സലാമിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും എസ്ഡിപിഐ പ്രവര്‍ത്തകരായ ഫാറൂഖ് പുതിയകോട്ട, റംഷീദ് തൈക്കടപ്പുറം, മുഹമ്മദ് അലി തൈക്കടപ്പുറം, ഷുഐബ് മീനാപ്പീസ് എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ വേണ്ടി അബ്ദുല്‍ സലാം വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ് അക്രമം നടന്നത്. 20 ഓളം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് അബ്ദുസ്സലാം പറഞ്ഞു.

അബ്ദുല്‍സലാമിനെ ഹൊസ്ദുര്‍ഗ് എസ്.ഐ. ബിജുലാലിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി ബേക്കല്‍ വരെ എത്തിക്കുകയായിരുന്നു.

എസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു

എസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു

എസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  SDPI, NU Abdul Salam, Election-2014, Kasaragod, Kanhangad, Rally, Kerala, Attack, Injured, Hospital, Police Protest, SDPI Workers, SDPI Candidate.
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia