ദുര്‍ഗാ സ്‌കൂളിലെ അക്രമം; ബി.എം.എസ് - എ.ബി.വി.പി. പ്രവര്‍ത്തകരടക്കം 50 പ്രതികള്‍; 3 പേര്‍ അറസ്റ്റില്‍
Jun 25, 2015, 10:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/06/2015) ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എ.ബി.വി.പി - ബി.എം.എസ് പ്രവര്‍ത്തകര്‍ അടക്കം 50 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസെടുത്തു. കേസിലെ മുഖ്യപ്രതികളായ എ.ബി.വി.പി. ജില്ലാ പ്രസിഡന്റ് വൈശാഖ് കേളോത്ത്, നഗര കണ്‍വീനര്‍ പ്രണവ്, രാഗേഷ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നട് ജാമ്യത്തില്‍വിട്ടു.
വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച എ.ബി.വി.പി. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തിയ സാഹചര്യത്തില്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമരം നടത്താന്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതരായ പുറത്തുനിന്നുള്ള എ.ബി.വി.പി. പ്രവര്‍ത്തകരും ബി.എം.എസ്. പ്രവര്‍ത്തകരായ ചുമട്ടുതൊഴിലാളികളും സ്‌കൂളില്‍ അധിക്രമിച്ചുകയറി ജനല്‍ ചില്ലുകളും പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.
അക്രമവും ഭീഷണിയും മൂലം മൂന്ന് അധ്യാപികമാരും ചില വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ കുഴഞ്ഞുവീണിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയാണ് കുഴപ്പക്കാരെ വിരട്ടിയോടിച്ചത്.
Keywords : Kanhangad, School, Education, Kasaragod, Kerala, Police, Accuse, Arrest, ABVP, Durga School, Case.