city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിക്കോത്ത് സി.പി.എം പ്രവര്‍ത്തകന്റെ കട കരി ഓയിലൊഴിച്ച് വികൃതമാക്കി

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ ടി. കുഞ്ഞുണ്ണിയുടെ ഉടമസ്ഥതയിലുള്ള വെള്ളിക്കോത്തെ അമൃത ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ ഷട്ടറും മുന്‍ഭാഗവും സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കുഞ്ഞുണ്ണി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. കുഞ്ഞുണ്ണിയുടെ സ്ഥാപനത്തിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിക്കുന്നത് തടഞ്ഞ വിരോധമാണ് കരിഓയില്‍ പ്രയോഗത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കുഞ്ഞുണ്ണി പറഞ്ഞു.

വെള്ളിക്കോത്തും പരിസരത്തും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംഘത്തില്‍പ്പെട്ട ഓട്ടോഡ്രൈവറെ കുറച്ച് ദിവസം മുമ്പ് കുഞ്ഞുണ്ണി ചോദ്യം ചെയ്തിരുന്നു. സംഭവം അറിഞ്ഞ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം. പൊക്ലന്‍, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ. വി. സഞ്ജയന്‍, ബ്ലോക്ക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം വി. വി. രമേശന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

കഴിഞ്ഞ കുറേ മാസങ്ങളായി വെള്ളിക്കോത്തും പരിസരങ്ങളിലും സംഘര്‍ഷം പതിവായിട്ടുണ്ട്. വെള്ളിക്കോത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരം ശല്യം ചെയ്യുന്ന പൂവാലന്മാരെ ചോദ്യം ചെയ്തതിന്റെ പേരില്‍ നിരവധി തവണ സംഘര്‍ഷം നടന്നിട്ടുണ്ട്.

വെള്ളിക്കോത്ത് സി.പി.എം പ്രവര്‍ത്തകന്റെ കട കരി ഓയിലൊഴിച്ച് വികൃതമാക്കി
വെളളിക്കോത്തെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ സുരേഷിനെ വെള്ളിക്കോത്തിനടുത്തുള്ള പെരളം സ്വദേശികളായ സി.പി.എം അനുഭാവികള്‍ കൂടിയായ ഒരുസംഘം തലക്ക് ഇരുമ്പ് വടികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രതികരണമെന്നോണം പെരളം സ്വദേശികളായ ബിജിലാലും പ്രജീഷും അക്രമത്തിനിരയായി. പരിക്കേറ്റ ഇരുവരും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിക്കോത്ത് വീണച്ചേരിയില്‍ കള്ള്ഷാപ്പ് ഈയടുത്ത നാള്‍ അഗ്നിക്കിരയായിരുന്നു. കള്ള്ഷാപ്പ് പരിസരത്ത് സ്ഥാപിച്ചിരുന്ന സി.പി.ഐയുടെ പതാകകളും കൊടിമരങ്ങളും നശിപ്പിക്കല്‍ പതിവായി മാറി. വെള്ളിക്കോത്ത് ടൗണിലുള്ള ടെലിഫോണ്‍ കേബിള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. പെരളത്തും ടെലിഫോണ്‍ പോസ്റ്റുകള്‍ തകര്‍ത്തതിനും കേബിളുകള്‍ നശിപ്പിച്ചതിനും മറ്റൊരു കേസ് ഈയടുത്ത നാളിലാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Keywords:  Shop, CPM, Worker, Black oil, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia