അതിഞ്ഞാല്‍ സ്വദേശി പയ്യന്നൂരില്‍ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു
Feb 14, 2012, 16:23 IST
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ സ്വദേശിയായ യുവാവ് പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരണപ്പെട്ടു. അതിഞ്ഞാലിലെ ഇ എം അബ്ദുള്ള-താഹിറ ദമ്പതികളുടെ മകനും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിന് സമീപം പെര്‍ഫ്യൂം വില്‍പ്പനക്കാരനുമായ തൗഫീക്കാണ്(25)മരിച്ചത്.
തിങ്കഴാഴ്ച വൈകുന്നേരമാണ് സംഭവം. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറില്‍ കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തൗഫീക്ക് തീവണ്ടിയില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. തൗഫീക്കിനെ ഗുരുതരനിലയില്‍ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം അതിഞ്ഞാലിലേക്ക് കൊണ്ടുവരും.
നേരത്തെ ഗള്‍ഫിലായിരുന്നു യുവാവ്. ജൂനസ്, ജമീല എന്നിവര്‍ സഹോദരങ്ങളാണ്.
തൗഫീഖിന്റെ ആകസ്മിക നിര്യാണത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എം അബ്ദുള്‍ കരീം അനുശോചിച്ചു.
തൗഫീഖിന്റെ ആകസ്മിക നിര്യാണത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറും ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ എം അബ്ദുള്‍ കരീം അനുശോചിച്ചു.
Keywords: Obituary, Athinhal, kasaragod, Kanhangad