വ്യാജ വാറ്റിനെ എതിര്‍ത്ത യുവതിയെ ചെരിപ്പ്‌കൊണ്ടടിച്ചു
May 22, 2012, 16:56 IST
കാഞ്ഞങ്ങാട്: വ്യാജ വാറ്റിനെ എതിര്‍ത്ത യുവതിയെ മദ്യവില്‍പ്പനക്കാരന്‍ മുഖത്ത് ചെരിപ്പ്‌കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. മുന്നാട് ചുള്ളിയിലെ ഗോപാലന്റെ ഭാര്യ സുജാതയെയാണ് (30) അയല്‍വാസിയായ ബാലകൃഷ്ണന്‍ ആക്രമിച്ചത്.
സുജാതയുടെ ഭര്‍ത്താവ് ഗോപാലന്‍ ബാലകൃഷ്ണന്റെ വ്യാജ മദ്യകേന്ദ്രത്തില്‍പോയി നിത്യവും മദ്യപിക്കാറുണ്ട്. ഗോപാലന് മദ്യം നല്‍കുന്ന ബാലകൃഷ്ണന്റെ നടപടിയെ ചോദ്യംചെയ്ത വിരോധമാണ് അക്രമത്തിന് കാരണം. തിങ്കളാഴ്ച വൈകുന്നേരം ബാലകൃഷ്ണന്‍ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് സുജാതയെ മര്‍ദ്ദിക്കുകയും ചെരിപ്പ്‌കൊണ്ട് മുഖത്തടിക്കുകയും ചെയ്തത്. സുജാതയെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Kasaragod, Assault, House-wife, District-Hospital