വൃക്ക രോഗിയായ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
Jul 2, 2015, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/07/2015) വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ബല്ലാക്കടപ്പുറത്തെ ഹസൈനാറി(32)നാണ് പോലീസിന്റെ മര്‍ദ്ദനമേറ്റിരുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് ഹസൈനാറിനെ പോലീസുകാര്‍ മര്‍ദിച്ചത്. ചെവിക്കും പുറത്തും സാരമായി പരിക്കേറ്റ യുവാവ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച മൂന്നുമണിക്ക് കോട്ടച്ചേരിയില്‍ വെച്ചാണ് ഹസൈനാറിന്റെ ബൈക്ക് പിടികൂടിയിത്. ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ആര്‍.സി. ബുക്കിന്റെ പകര്‍പ്പും കൈയിലുണ്ടായിരുന്നില്ല. 700 രൂപ പിഴചുമത്തി. ബൈക്ക് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആര്‍.സി. ബുക്കും പിഴത്തുകയുമായി ഒരുമണിക്കൂറിനുശേഷം ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ യൂണിറ്റിലെത്തിയപ്പോഴാണ് രണ്ടു പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്ന് ഹസൈനാര്‍ പരാതിപ്പെട്ടു.
പോലീസുകാരുടെ അടികൊള്ളുമ്പോള്‍ എന്തിനാണ് തന്നെ അടിക്കുന്നതെന്ന് പലതവണ ചോദിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഫോണില്‍ തന്റെ ഫോട്ടോ എടുത്ത് ആര്‍ക്കോ അയച്ചുകൊടുക്കുന്നുണ്ടായിരുന്നുവെന്നും ഹസൈനാര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലായ തന്നെ ഒന്നിലേറെത്തവണ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ഹസൈനാര്‍ പരാതിപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ് പിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്.
Related News:
ഇറച്ചിക്കട ജീവനക്കാരനായ യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം
പോലീസ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ വാര്‍ഡിലെത്തിയ പോലീസുകാര്‍ ഭീഷണിപ്പെടുത്തി
Keywords: Kasaragod, Kerala, Kanhangad, Assault, Police, Attack, Bike, Police-station, Hospital, Assault case; complaint submitted to HRC, Advertisement Zaithooni.
Advertisement: