city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ട­മ്മയെ മര്‍ദ്ദിച്ചു; മകന്റെ ഭാര്യ­യ­ടക്കം 4 ­പേര്‍ക്കെ­തിരെ കേസെ­ടു­ക്കാന്‍ കോടതി നിര്‍­ദ്ദേ­ശം

വീട്ട­മ്മയെ മര്‍ദ്ദിച്ചു; മകന്റെ ഭാര്യ­യ­ടക്കം 4 ­പേര്‍ക്കെ­തിരെ കേസെ­ടു­ക്കാന്‍ കോടതി നിര്‍­ദ്ദേ­ശം
കാ­ഞ്ഞ­ങ്ങാ­ട്: കു­ടും­ബ പ്ര­ശ്‌­നം സം­ബ­ന്ധി­ച്ച മ­ധ്യ­സ്ഥ ചര്‍­ച്ച­ക്കി­ടെ വീ­ട്ട­മ്മ­യെ ഗു­ണ്ട­ക­ളെ ഉ­പ­യോ­ഗി­ച്ച് മര്‍­ദ്ദി­ച്ചു­വെ­ന്ന പ­രാ­തി­യില്‍ മ­ക­ന്റെ ഭാ­ര്യ­യ­ട­ക്കം നാ­ലു­പേര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കാന്‍ കോ­ട­തി പോ­ലീ­സി­ന് നിര്‍­ദ്ദേ­ശം നല്‍­കി.
ഒ­ട­യ­ഞ്ചാല്‍ പ­ടി­മ­രു­തി­ലെ ഷാ­ജി­യു­ടെ ഭാ­ര്യ ടി കെ ശാ­ന്ത­മ്മ(45)­യു­ടെ പ­രാ­തി പ്ര­കാ­രം മ­കന്‍ ഷാ­ജു­മോ­ന്റെ ഭാ­ര്യ എം വി വി­നീ­ത(26), വി­നീ­ത­യു­ടെ മാ­താ­പി­താ­ക്ക­ളാ­യ എം വി പു­ഷ്­പ(45), എം ടി വി­ജ­യന്‍(52), വി­നീ­ത­യു­ടെ സ­ഹോ­ദ­രന്‍ എം വി വി­പിന്‍ (23) എ­ന്നി­വര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കാ­നാ­ണ് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ്(­ര­ണ്ട്) കോ­ട­തി ചി­റ്റാ­രി­ക്കാല്‍ പോ­ലീ­സി­ന് നിര്‍­ദ്ദേ­ശം നല്‍­കി­യ­ത്.

വി­നീ­ത­യെ നാ­ലാം പ്ര­തി­യും പി­താ­വ് വി­ജ­യ­നെ ഒ­ന്നാം പ്ര­തി­യും മാ­താ­വ് പു­ഷ്­പ­യെ ര­ണ്ടാം പ്ര­തി­യും വി­പി­നെ മൂ­ന്നാം പ്ര­തി­യു­മാ­ക്കി­യാ­ണ് ശാ­ന്ത­മ്മ കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യ­ത്.
2011 ഡി­സം­ബര്‍ 19 നാ­ണ് ശാ­ന്ത­മ്മ­യു­ടെ മ­കന്‍ ഷാ­ജു­മോന്‍ വി­നീ­ത­യെ വി­വാ­ഹം ചെ­യ്­ത­ത്. വി­വാ­ഹം ക­ഴി­ഞ്ഞ് കു­റ­ച്ച് ദി­വ­സ­ങ്ങള്‍­ക്ക് ശേ­ഷം ഷാ­ജു­മോന്‍ ഗള്‍­ഫി­ലേ­ക്ക് പോ­യി­രു­ന്നു. ഭര്‍­ത്താ­വി­ന്റെ­യും ഭര്‍­തൃ­മാ­താ­വി­ന്റെ­യും അ­നു­വാ­ദ­മി­ല്ലാ­തെ മം­ഗ­ലാ­പു­രം ഉള്‍­പ്പെ­ടെ­യു­ള്ള ഭാ­ഗ­ങ്ങ­ളി­ലെ ആ­ശു­പ­ത്രി­ക­ളില്‍ വി­നീ­ത നേ­ഴ്‌­സാ­യി ജോ­ലി ചെ­യ്യാന്‍ തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് പ്ര­ശ്‌­ന­ങ്ങള്‍ ഉ­ട­ലെ­ടു­ത്ത­ത്.

വി­നീ­ത ത­ന്നി­ഷ്­ട പ്ര­കാ­രം ജീ­വി­ക്കു­ന്ന­തി­നെ ചൊ­ല്ലി പ്ര­ശ്‌­ന­ങ്ങള്‍ പ­തി­വാ­യ­തോ­ടെ വി­നീ­ത സ്വ­ന്തം വീ­ട്ടില്‍ പോ­കു­ക­യാ­യി­രു­ന്നു. ഇ­തി­നി­ടെ ഭര്‍­ത്താ­വും വീ­ട്ടു­കാ­രും ത­ന്നെ പീ­ഡി­പ്പി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് വി­നീ­ത കോ­ട­തി­യി­ലും പോ­ലീ­സി­ലും പ­രാ­തി നല്‍­കി­യി­രു­ന്നു. പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ എ­ളേ­രി­ത്ത­ട്ട് എ­സ് എന്‍ ഡി പി ഓ­ഫീ­സില്‍ മ­ധ്യ­സ്ഥ ചര്‍­ച്ച­യും ന­ട­ത്തി. ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ക്കാന്‍ ബ­ന്ധു­ക്ക­ളോ­ടൊ­പ്പ­മെ­ത്തി­യ ശാ­ന്ത­മ്മ­യെ ഗു­ണ്ട­ക­ളു­ടെ സ­ഹാ­യ­ത്തോ­ടെ വി­നീ­ത­യും മാ­താ­പി­താ­ക്ക­ളും സ­ഹോ­ദ­ര­നും ചേര്‍­ന്ന് മര്‍­ദ്ദി­ച്ചു­വെ­ന്നാ­ണ് പ­രാ­തി. ഇ­ത് സം­ബ­ന്ധി­ച്ച് ശാ­ന്ത­മ്മ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രു­ന്നു­വെ­ങ്കി­ലും കേ­സെ­ടു­ത്തി­രു­ന്നി­ല്ല. ഇ­തേ തു­ടര്‍­ന്നാ­ണ് ശാ­ന്ത­മ്മ കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യ­ത്.


Keywords:  Kanhangad, Assault, court order, Kasaragod,  Daughter in Law, Son 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia