മര്‍ദ്ദനം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങി
Jan 12, 2012, 16:06 IST
കാഞ്ഞങ്ങാട്: കൂലിത്തൊഴിലാളിയെ കടയില്‍ നിന്ന് പാല്‍പ്പാത്രം കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ കേസില്‍ 3 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
പെരിയ കല്ല്യോട്ടെ അരുണ്‍ ബാബു (23), ബി.എസ്.ബാബു, വത്സരാജ് എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ്(2) കോടതിയില്‍ കീഴടങ്ങിയത്. കല്ല്യോട്ടെ വി.ടി.സാജുവിനെ (42) അക്രമിച്ച കേസില്‍ പ്രതികളാണ് ഇവര്‍. 2011 ഡിസംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. വത്സരാജിന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു സാജു.
കടയിലുണ്ടായിരുന്ന ബാബു സാജുവിനെ പരിഹസിച്ചതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ബാബു ഉള്‍പ്പെടെയുള്ള മൂന്നംഗ സം ഘം സാജുവിന്റെ തലക്ക് പാ ല്‍പ്പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ സാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് സാജുവിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കോടതിയില്‍ കീഴടങ്ങിയത്.

Keywords: Kasaragod, Kanhangad, Assault, case, Accuse, court,