നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
May 25, 2012, 14:30 IST
കാഞ്ഞങ്ങാട്: പരപ്പയില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ഒരുസംഘം അക്രമിച്ചു. പരപ്പയിലെ യദുരാജ് (23), ഹരി (21), സതീഷ്ബാബു (22), അനീഷ് ബാബു (19) എന്നിവരെ പരിക്കേറ്റ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞതിനെച്ചൊല്ലി ഒരു യുവാവുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യുവാവ് കൂടുതല്‍ ആളുകളെ കൂട്ടി ഹര്‍ത്താല്‍ അനുകൂലികളെ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
Keywords: Kanhangad, Assault, BJP, Kasaragod