ആസ്ക അബ്ദുര്‍ റഹ്മാന് ഹാജി നിര്യാതനായി
Mar 30, 2012, 09:16 IST
കാഞ്ഞങ്ങാട്: ഗള്‍ഫിലെ വ്യാപാരിയും പൗരപ്രമുഖനുമായ കൊളവയല്‍ ഇഖ്ബാല്‍ റോഡിലെ ആസ്ക അബ്ദുര്‍ റഹ്മാന് ഹാജി(60) നിര്യാതനായി. പള്ളിക്കര പള്ളിപ്പുഴ സ്വദേശിയാണ്. മംഗലാപുരത്തെ ഫാദര്‍മുള്ളേര്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. അജാനൂര്‍ കടപ്പുറം മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു.
മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖിന്റെ മകള്‍ സഹീറയുടെ ഭര്‍ത്താവ് ദുബായിലുള്ള ആബിദുര് റഹ്മാന്റെ പിതാവാണ്.
ഭാര്യ: കുഞ്ഞാമിന മാണിക്കോത്ത്. മറ്റുമക്കള്‍: സാജുദ്ദീന്, സാബിര്‍ (ഇരുവരും റാസല്‍ ഖൈമ), ഷാഹിദ(അബൂദാബി), സാദിഖ്(പെട്രോള്‍ പമ്പ്-പരപ്പ), സാജിദ്, സാഹിദ് (വിദ്യാര്‍ത്ഥികള്‍)
മരുമക്കള്‍: അസ്റീന മാസ്തിക്കുണ്ട്, ഖാലിദ് കുശാല്‍ നഗര്‍(അബൂദാബി). ഖബറടക്കം പള്ളിപ്പുഴ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജന. സിക്രട്ടറി എം.സി ഖമററുദീന്, വൈസ് പ്രസിഡണ്ടുമാരായ എ. ഹമീദ് ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ട്രഷറര്‍ സി.ടി അഹ്മദലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നു, പി.ബി അബ്ദുര്‍ റസാഖ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സിക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, അജാനൂര്‍ ഗ്രാമ പഞ്ചായത്തംഗം അശോകന് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Keywords: Aska, Abdul Rahman Haji, passes away, Obituary, Kanhangad, Kasaragod