യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആ ശബ്ദം നിലച്ചു
Dec 20, 2014, 15:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2014) കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ പകല്‍ നേരങ്ങളില്‍ എന്നും മുഴങ്ങി നില്‍ക്കുമായിരുന്ന ആ ശബ്ദ ഗാംഭീര്യം ഇനി കേള്‍ക്കാനാവില്ല. തന്റെ 10-ാം വയസ് മുതല്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലെ ഇന്‍ഫര്‍മേഷന്‍ സെന്ററായി അറിയപ്പെട്ട ചെമ്മട്ടംവയലിലെ സുകു എന്ന അശോകന്‍(50) യാത്രയായി.
ശനിയാഴ്ച ഉച്ചയോടെ ചെമ്മട്ടംവയല്‍ ബസ് ഷെല്‍ട്ടറില്‍ കുഴഞ്ഞുവീണ അശോകനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പതിവ് പോലെ ശനിയാഴ്ച കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലെത്തിയ അശോകന്‍ ജോലി കഴിഞ്ഞ് ഉച്ചയോടെ ചെമ്മട്ടംവയലില്‍ ബസ് ഷെല്‍ട്ടറില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അച്ഛന്‍ നാരന്തട്ട കേളു നായര്‍ പണ്ട് കാഞ്ഞങ്ങാട് പഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡ് പിരിവിന്റെ അംഗീകൃത ഏജന്റായിരുന്നു. 10 വയസുകാരനായിരുന്ന അശോകന്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങ മിഠായിയും കടലയും വിറ്റാണ് ജീവിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെയാണ് അശോകന്‍ ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സറായത്. ഓരോ ബസുകളും ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ആ ബസുകള്‍ പോകുന്ന സ്ഥലപ്പേര് അശോകന്‍ ഉറക്കെ വിളിച്ചുപറയും. ചില യാത്രക്കാരെ ബസില്‍ കയറ്റി വിടുകയും ചെയ്യും അശോകന്‍.
അതിരാവിലെ ബസ് സ്റ്റാന്‍ഡിലെത്തുന്ന അശോകന്‍ യാത്രക്കാര്‍ക്ക് ഒരു വഴികാട്ടി കൂടിയായിരുന്നു. 40 വര്‍ഷത്തെ ബന്ധമെങ്കിലും അശോകന് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡുമായുണ്ട്. ബസ് സ്റ്റാന്‍ഡ് ഏജന്റ് ജോലിക്ക് പുറമെ ഭാഗ്യക്കുറി ടിക്കറ്റിന്റെ അംഗീകൃത ഏജന്റായും അശോകന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അശോകന്റെ ആകസ്മിക മരണം വിശ്വസിക്കാനാവാതെ തേങ്ങുകയാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. അശോകന്റെ സഹോദരന്‍ തമ്പാന്‍ നാലുമാസം മുമ്പാണ് മരണപ്പെട്ടത്. ടി.വി സരോജിനിയാണ് മാതാവ്. നെല്ലിക്കാട് ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായ മീനാക്ഷിയാണ് ഭാര്യ. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (എം ബി എ), വിഷ്ണു (പടന്നക്കാട് നെഹ്‌റു കോളജ് ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പരേതനായ പിഗ്മി കളക്ഷന്‍ ഏജന്റ് തമ്പാന്‍, രമേശന്‍ (ഓട്ടോ വര്‍ക്ക് ഷോപ്പ് ചെമ്മട്ടംവയല്‍), രാജന്‍ (ഓട്ടോ ഡ്രൈവര്‍), ബാബു (മടിക്കൈ ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍), ദിനേശന്‍ (ഗള്‍ഫ്), ബിജു (കെ.എസ്.ഇ.ബി), സിന്ധു (ചെറുവത്തൂര്‍).

Keywords : Kanhangad, Kasaragod, Obituary, Kerala, Death, Obituary, Ashokan.