city-gold-ad-for-blogger

ചെമ്മട്ടംവയലിലെ സ്ഥലം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ഉചിതമല്ലെന്ന് ആര്യാടന്‍

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോക്ക് കണ്ടെത്തിയ ചെമ്മട്ടംവയലിലെ സ്ഥലം ഡിപ്പോക്ക് ഉചിതമല്ലെന്ന് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വകുപ്പിന് ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമോ ദൂരക്കാഴ്ചയോ ഉണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ശനിയാഴ്ച രാവിലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെമ്മട്ടംവയല്‍ ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഇന്നത്തെ സാഹചര്യത്തില്‍ കാര്യമായ വരുമാനമൊന്നും പ്രതീക്ഷിക്കുന്നില്ല. നഷ്ടം നേരിടുകയാണ്. വരുമാനം കുറവാണ്. ഡിപ്പോയിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തിലെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കെ.എസ്.ആര്‍.ടി.സി ബസ് കയറണമെങ്കില്‍ നഗരത്തിലുള്ളവര്‍ ഓട്ടോറിക്ഷയോ ടാക്‌സിയോ സ്വകാര്യ ബസിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെമ്മട്ടംവയല്‍ സബ് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ തന്നെ നഷ്ടമാണെന്ന കാര്യം അറിയാവുന്നതാണല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്.

ചെമ്മട്ടംവയലിലെ സ്ഥലം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ഉചിതമല്ലെന്ന് ആര്യാടന്‍കൂടുതല്‍ ടൗണ്‍ സര്‍വീസുകള്‍ ആരംഭിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഓപറേഷന്‍ വിഭാഗം ഡപ്യൂട്ടി എഞ്ചിനീയറുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റഗുലേറ്ററി കമ്മിറ്റിയാണ്. എന്നാല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ആര്യാടന്‍ മുഹമ്മദ് വെളിപ്പെടുത്തി.

യു.ഡി.എഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് അപ്പപ്പോള്‍ വിശദീകരിക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. സി. കെ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. ചന്ദ്രശേഖരന്‍, ബ്ലോക്ക് പ്രസിഡന്റ് എം. അസിനാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ചട്ടഞ്ചാല്‍ മൊയ്തീന്‍കുട്ടി ഹാജി, അഡ്വ. ബാബുരാജ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് എന്‍. കെ. സ്മാരക വേദി ഏര്‍പെടുത്തിയ എന്‍. കെ. സ്മാരക എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ശനിയാഴ്ച ഉച്ചക്ക് നീലേശ്വരം തെരുവിലെ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്യാടന്‍ മുഹമ്മദിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് സമ്മാനിച്ചു. ചടങ്ങില്‍ അഡ്വ. സി. കെ. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. കെ. പി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ആര്‍. കണ്ണന്‍ ആര്യാടന്‍ മുഹമ്മദിനെ പൊന്നാട അണിയിച്ചു. എം. സി. ഖമറുദ്ദീന്‍, പി. കോരന്‍ മാസ്റ്റര്‍, മടിക്കൈ കമ്മാരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി. രാമചന്ദ്രന്‍, ഇ. ഷജീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. എം. വിജയന്‍ സ്വാഗതവും കെ. എം. തമ്പാന്‍ നായര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസം അന്തരിച്ച കെ.എസ്.ഇ.ബി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ചലച്ചിത്ര താരം കാവ്യാമാധവന്റെ പിതൃസഹോദരനുമായ പി. ജനാര്‍ദനന്റെ നീലേശ്വരത്തെ വസതി സന്ദര്‍ശിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് ബന്ധുക്കളെ അനുശോചനമറിയിച്ചു.

Keywords: KSRTC, Depot, Chemmattamvayal, Aryadan Mohammed, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia