അറസ്റ്റിലായ കൊല്ലം സപ്ലൈ ഓഫീസറായ വെള്ളിക്കോത്ത് സ്വദേശിക്ക് കിട്ടുന്ന മാസപ്പടി 5 ലക്ഷം
Apr 10, 2013, 19:42 IST
കാഞ്ഞങ്ങാട്: കൈക്കൂലിയായി വാങ്ങിയ ഒരു ലക്ഷം രൂപയുമായി കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്ന് കൊല്ലം സതേണ്‍ റെയിഞ്ച് വിജിലന്‍സ് എസ്.പി ഷാജഹാന്‍ ഫിറോസിന്റെ നേതൃത്വത്തില്‍ പിടികൂടിയ കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ വെള്ളിക്കോത്ത് സ്വദേശിയും കണ്ണൂര്‍ മുണ്ടക്കാട് താമസക്കാരനുമായ കെ. ഉണ്ണികൃഷ്ണന് മാസപ്പടിയായി ലഭിച്ചുകൊണ്ടിരുന്നത് അഞ്ച് ലക്ഷത്തിലധികം രൂപയാണെന്ന് സൂചന.
പത്തനാപുരത്തെ റേഷന്‍ വ്യാപാരിയായ രാമചന്ദ്രന്‍ ഈ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന 43 റേഷന്‍കട ഉടമകളില്‍ നിന്ന് പിരിച്ചെടുത്ത് മാസപ്പടിയായി ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറിയ കൈക്കൂലി പണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കണ്ടെടുത്തത്.
കൊല്ലം ജില്ലയിലെ പത്തനാപുരം, കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ താലൂക്കുകളില്‍ നിന്ന് ഏജന്റുമാര്‍ മുഖേന റേഷന്‍കടയുടമകളില്‍ നിന്ന് മാസംതോറും അഞ്ച് ലക്ഷത്തിലധികം രൂപ ഉണ്ണികൃഷ്ണന് എത്തിച്ചുകൊടുക്കാറുണ്ടെന്ന വ്യക്തമായ വിവരം വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഓരോ താലൂക്ക് കേന്ദ്രീകരിച്ചും ഇദ്ദേഹത്തിന് പണമെത്തിച്ചുകൊടുക്കുന്ന ഏജന്റുമാരുണ്ടെന്നും
വിജിലന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ഒരു ലക്ഷം രൂപ കൈക്കൂലി പണവുമായി പിടിയിലാകുന്നത്. തുകയോടൊപ്പം സൂക്ഷിച്ചിരുന്ന പട്ടികയില്‍ റേഷന്‍ വ്യാപാരികളില്‍ നിന്ന് 1,000 രൂപ മുതല്‍ 5,000 രൂപവരെ പിരിച്ചെടുത്തതായി ഇടനിലക്കാരനായ റേഷന്‍ കടയുടമ രാമചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 43 റേഷന്‍ കടയുടമകളുടെ പേരുവിവരവും ഈ പട്ടികയിലുണ്ട്. നഗരത്തിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം വിജിലന്‍സ് അധികൃതര്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍.
പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം ഉണ്ണികൃഷ്ണനെ വളഞ്ഞതും ഒരു ലക്ഷം രൂപ കൈക്കൂലിപ്പണം പിടിച്ചെടുത്തതും. സ്ഥലത്ത് വെച്ച് തന്നെ വിജിലന്‍സ് സംഘം ഇത് രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണനെ വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണനെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് സി.ഐ സിനി ഡെന്നീസ് പറഞ്ഞു.
കൈക്കൂലി പണം കണ്ടെത്തിയ സംഭവം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യുമെന്നും ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് ഉണ്ണികൃഷ്ണനെതിരെ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി സംബന്ധിച്ച് കൊല്ലം ജില്ലാ സപ്ലൈ ഓഫീസര്‍ വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്നും സിഐ വെളിപ്പെടുത്തി.
ഉണ്ണികൃഷ്ണനെതിരെ വകുപ്പ് തല അച്ചടക്ക നടപടി താമസിയാതെ ഉണ്ടാകും. വിജിലന്‍സ് സിവില്‍ സപ്ലൈസ് വകുപ്പിനും റിപോര്‍ട്ട് അയക്കുന്നുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ വര്‍ഷങ്ങളോളം ഉണ്ണികൃഷ്ണന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറായി ജോലി നോക്കിയിട്ടുണ്ട്.

Keywords: Supply officer, Kollam, Arrest, Vigilance, Bellikoth, Native, 5 lakh, Month, Income, Raid, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News