പെരിയാട്ടടുക്കം റിയാസ് ഹാജരായില്ല; ധനകാര്യ സ്ഥാപനം കൊള്ളയടിച്ച കേസിന്റെ വിചാരണ നിര്‍ത്തിവെച്ചു
Dec 12, 2014, 12:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2014) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരെ ബന്ദിയാക്കി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസിന്റെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 2010 ല്‍ ബേക്കല്‍ പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മാരുതി ഫൈനാന്‍സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ മുഖ്യ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പെരിയാട്ടടുക്കം റിയാസിന് നിരന്തരം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ താല്‍ക്കാലികമായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നിര്‍ത്തിവച്ചത്.
പെരിയാട്ടടുക്കം റിയാസിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ പെരിയാട്ടടുക്കം റിയാസിന് പുറമെ കാലിയാ റഫീഖ്, ഹമീദ് എന്നിവര്‍ ഉള്‍പെടെ നാലുപേര്‍ പ്രതികളാണ്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ റിയാസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റുമായി റിമാന്‍ഡില്‍ കഴിയുകയായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

Keywords : Kanhangad, Case, Accuse, Arrest, Kasaragod, Kerala, Gold, Robbery, Periyattadukkam Riyas, Arrest warrant against Periyattadukkam Riyas.