സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കാസര്‍കോടിന്റെ സാരഥി
Apr 6, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06/04/2015) കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വ. പി അപ്പുക്കുട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് ബാറിലെ പ്രമുഖ അഭിഭാഷകനായ പി. അപ്പുക്കുട്ടന്‍ കഴിഞ്ഞ 50 വര്‍ഷമായി വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു കൊണ്ട് ഗ്രന്ഥശാല രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്.
അതിയാംബൂര്‍ ബാലബോധിനി ലൈബ്രറിയിലൂടെ ഗ്രന്ഥശാലാ രംഗത്തുവന്ന അദ്ദേഹം ഒന്നാം സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടും, രണ്ടും മൂന്നും സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാലാം സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗമായിരുന്നു.
കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി തുടങ്ങുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.

Keywords : Kasaragod, Kerala, Library, Members, State- Committee, Kanhangad, Appukkuttan.