ഡ്രൈവിംങ് ടെസ്റ്റിന് മുമ്പുള്ള പഠന ക്ലാസിലെത്താന്‍ പെടാപാട്
Dec 15, 2012, 19:47 IST
കാഞ്ഞങ്ങാട്: ഡ്രൈവിംങ് ടെസ്റ്റിന് മുന്നോടിയായുള്ള പഠന ക്ലാസിലെത്താന്‍ അപേക്ഷകരുടെ പെടാപാട്. ശനിയാഴ്ച രാവിലെ കിഴക്കുംകര ചിത്ര ഓഡിറ്റോറിയത്തില്‍ ഡ്രൈവിംങ് ടെസ്റ്റുമായി ബന്ധപ്പെട്ട പഠന ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ശനിയാഴ്ചകളിലു(രണ്ടാം ശനിയാഴ്ച ഒഴികെ)മാണ് രാവിലെയും വൈകുന്നേരവുമായി പഠന ക്ലാസ് നടത്തുന്നത്.
ആദ്യം തിരഞ്ഞെടുക്കപ്പെടുന്ന 100 പേരില്‍ ഉള്‍പ്പെടുന്നതിനാണ് അപേക്ഷകര്‍ തള്ളിക്കയറുന്നത്. ഈ ക്ലാസില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ എത്രയും വേഗം ഡ്രൈവിംങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കിഴക്കുംകര കുശവന്‍കുന്നിലെ ചിത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്കാണ് പഠനക്ലാസ് ആരംഭിച്ചത്. രാവിലെ 7 മണിമുതല്‍ തന്നെ ക്ലാസില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ഓഡിറ്റോറിയത്തിന് മുന്നിലെ നീണ്ട നിര കണ്ട് കാഴ്ച്ചക്കാര്‍ അമ്പരക്കുകയായിരുന്നു.
Keywords : Kanhangad, Driving, Test Class, Application, Kizhakumkara, Kushavan Kunnu, Auditorium, Kerala, Malayalam News.






