city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ച യുവാവിന് രണ്ട് ലൈസന്‍സ് ലഭിച്ചു

ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ച യുവാവിന് രണ്ട് ലൈസന്‍സ് ലഭിച്ചു
 കാഞ്ഞങ്ങാട്: ആശുപത്രി ജീവനക്കാരന്‍ ബല്ലാ കൗവ്വായി ചിറയില്‍ ദേവികൃപയിലെ ബാബു എന്ന വിവേകാനന്ദന്‍ ഭാഗ്യവാന്‍. ഒരു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചുകിട്ടാന്‍ പെടാപ്പാട് പെട്ട വിവേകാനന്ദന്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.എ ഓഫീസ് കനിവ് കാട്ടി.

പുതുക്കിയ ഒരു ഡ്രൈവിംഗ് ലൈസന്‍സിന് പകരം രണ്ട് ഡ്രൈവിംഗ് ലൈസന്‍സ് രജിസ്‌ട്രേഡ് പോസ്റ്റായി വിവേകാനന്ദന് അയച്ച് കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 'കൃത്യനിഷ്ഠത' കാട്ടി.

ഗിയറോടു കൂടിയ മോട്ടോര്‍ സൈക്കിളും ലൈറ്റ് മോട്ടോര്‍ വെഹിക്കിളും ഓടിക്കുന്നതിന് ബി-1895647 നമ്പറില്‍ ഡിസംബര്‍ മൂന്നിന് വിവേകാനന്ദന് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു. ഒരാഴ്ച കഴിഞ്ഞ് ബി-1895660 എന്ന നമ്പറില്‍ മറ്റൊരു ഡ്രൈവിംഗ് ലൈസന്‍സ് കൂടി തപാല്‍ മാര്‍ഗം രജിസ്‌ട്രേഡായി ലഭിച്ചതോടെ വിവേകാനന്ദന്‍ ശരിക്കും ഞെട്ടി.

ഡ്രൈവിംഗ് ടെസ്റ്റിനിടയില്‍ പാട്ടുപാടി പലരെയും മയക്കി വിവാദം സൃഷ്ടിച്ച എം.വി.ഐ എം. കെ. പ്രകാശാണ് ഒരാള്‍ക്ക് ഒരേ കാറ്റഗറിയില്‍പ്പെട്ട രണ്ട് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച് കൊണ്ട് ഒപ്പിട്ടത്. ഒരു ലൈസന്‍സിന്റെ മുന്‍ഭാഗത്താണ് ഔദ്യോഗിക ചിഹ്നമുള്ള ഹോളോഗ്രാം സ്റ്റിക്കര്‍ പതിച്ചതെങ്കില്‍ അടുത്ത ഡ്രൈവിംഗ് ലൈസന്‍സിന്റെ പിറകുവശത്താണ് ഹോ ളോഗ്രാം സ്റ്റിക്കറുള്ളത്. വിവേകാനന്ദന്‍ ഭാഗ്യവാന്‍ തന്നെ.
മേല്‍വിലാസത്തില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ട് ലൈസന്‍സുകളിലും രേഖപ്പെടുത്തിയ ജനന തീയതിയിലും ബ്ലഡ് ഗ്രൂപ്പിലും യാതൊരു തെറ്റുമില്ല.


Keywords: Joint RTO office, Licence, Kanhangad, Kasaragod, Kerala, MVI, Transfer, Kerala, Malayalam news, 2 driving licence got for Vivekanadan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia