city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലൂരാവി - സൗത്ത് സ്‌കൂള്‍ റോഡില്‍ രാവിലേയും വൈകിട്ടും പൂവാലന്മാരുടെ വിളയാട്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/08/2015) കല്ലൂരാവി - സൗത്ത് സ്‌കൂള്‍ റോഡില്‍ രാവിലേയും വൈകിട്ടും പൂവാലന്മാരുടെ ശല്യം രൂക്ഷമായതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ബൈക്കുകളിലും കാറുകളിലും എത്തിയാണ് പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത്. മൊബൈല്‍ നമ്പര്‍ എഴുതിയ കടലാസ് തുണ്ട് കുട്ടികള്‍ക്കുനേരെ എറിയുകയും, മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകും കാറിന്റേയും ബൈക്കിന്റേയും ഹോണ്‍ മുഴക്കി ശല്യപ്പെടുത്തുകയുംചെയ്യുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാക്കളോട് പറഞ്ഞത്.

ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. രാവിലെ 9.30 നും വൈകിട്ട് നാല് മണിക്കുമാണ് പൂവലന്മാര്‍ കൂട്ടത്തോടെ സ്‌കൂള്‍ പരിസരത്തെത്തുന്നത്. പല വിദ്യാര്‍ത്ഥിനികളും ഇവരുടെ ശല്യംകാരണം സ്‌കൂളില്‍പോകാന്‍  മടികാട്ടുകയാണ്. പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികളെ വശീകരിക്കാനുള്ള ശ്രമം കുട്ടികളുടെ പഠനത്തെപോലും ബാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ രാത്രികാലങ്ങളില്‍ ഇവിടെ കഞ്ചാവ് വില്‍പന നടക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല പരിശോധന പോലീസ് ശക്തമാക്കിയതോടെ കഞ്ചാവ് വില്‍പനക്കാര്‍ ഉള്‍വലിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും രാത്രിയില്‍ കഞ്ചാവ് സംഘം ഇതേസ്ഥലത്ത് തമ്പടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍പെട്ടവര്‍തന്നെയാണ് പകല്‍സമയങ്ങളില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്താന്‍ എത്തുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കല്ലൂരാവി - സൗത്ത് സ്‌കൂള്‍ റോഡില്‍ രാവിലേയും വൈകിട്ടും പൂവാലന്മാരുടെ വിളയാട്ടം

Keywords: Disturb, Kanhangad, Kasaragod, Kerala, Kalluravi, Complaint, School, Students, Eve teasers, Anti socials camp school surrounding, Advertisement Koolikkad Trade School.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia