നിയന്ത്രണം വിട്ട ആംബുലന്‍സ് സൈക്കിളിലിടിച്ച് യുവാവ് മരിച്ചു
Feb 5, 2013, 21:20 IST
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ആംബുലന്‍സ് സൈക്കിളിലിടിച്ച് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് കല്ലുരാവിയിലെ കുഞ്ഞബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകന് ഷൂക്കൂര്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മാണിക്കോത്ത് ഉറൂസ് നഗരിക്കു സമീപത്താണ് അപകടമുണ്ടായത്.
ഉറൂസ് നഗരിയില്‍ അവില്‍മില്‍ക്ക് തട്ടുകട നടത്തുന്ന ഷൂക്കൂര്‍ കല്ലൂരാവില്‍ നിന്നും സൈക്കിളില്‍ മാണിക്കോത്തേക്ക് പോകുമ്പോള്‍ എതിരെവന്ന സ്വകാര്യാശുപത്രിയുടെ ആംബുലന്‍സിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് സൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൂക്കൂറിനെ ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്കെത്തിച്ചു.
ഭാര്യ: സീനത്ത്. മക്കള്‍: സഫ്വാന്, സഫറീന, സജാദ്, ഷമാസ്. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, ഇബ്രാഹിം, ഫാത്വിമ, ദൈനബി, ഹാജിറ, ഹഫ്സത്ത്, നഫീസ. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kanhangad, Ambulance, Cycle, Avil Milk, Man, Obituary, Tyre, Accident, Computer News, Technology News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.