city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്‍വാണിഭക്കേസില്‍ ലോഡ്ജ് മാനേജര്‍ക്ക് ജാമ്യം

പെണ്‍വാണിഭക്കേസില്‍ ലോഡ്ജ് മാനേജര്‍ക്ക് ജാമ്യം
 കാഞ്ഞങ്ങാട്:  പൊള്ളക്കട പെണ്‍വാണിഭ കേസില്‍ റിമാന്റിലായിരുന്ന കൊടഗിന കാവേ രി ലോഡ്ജ് മാനേജര്‍ക്ക് കോ ടതി ജാമ്യം അനുവദിച്ചു.
പെരിയ മൂന്നാം കടവിലെ എം അഷ്‌റഫിനാ(46)ണ് ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോട തി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ഇ തുവരെ ജാമ്യം ലഭിച്ചിട്ടില്ല. പുല്ലൂരിനടുത്ത പൊള്ളക്കട ദേശീയപാതയ്ക്കരികിലുള്ള കൊടഗിന കാവേരി ലോഡ്ജി ല്‍ ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡി നെ തുടര്‍ന്നാണ് രണ്ട് സ്ത്രീ കളും ഗള്‍ഫുകാരും ലോഡ്ജ് മാനേജരുമടക്കം അഞ്ചുപേര്‍ പിടിയിലായത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കപ്പെട്ട അഞ്ചുപേരെയും കോടതി റി മാന്റ് ചെയ്യുകയായിരുന്നു.
അതിനിടെ പൊള്ളക്കട പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് തുടരന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലോഡ്ജുടമയായ പാണത്തൂര്‍ പരിയാരം സ്വദേശി അബ്ദുള്‍ സലാമിനെതിരെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. അ തേ സമയം സലാമിനെ അറ സ്റ്റ് ചെയ്തിട്ടില്ല. പെണ്‍വാണിഭം നടക്കുന്ന കൊടഗിന കാവേരി ലോഡ്ജ് ഇനി ഒരു വിധത്തിലും തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊള്ളക്കടയിലെ ജനങ്ങള്‍. ഇതിനായി നാട്ടില്‍ ആ ക്ഷന്‍ കമ്മിറ്റി തന്നെ നിലവില്‍ വന്ന് കഴിഞ്ഞു.
രണ്ട് തവണയാണ് ലോഡ് ജിന് നേരെ ആക്രമണമുണ്ടായത്. ലോഡ്ജിന്റെ ജനല്‍ ചി ല്ലുകള്‍ ഇരുളിന്റെ മറവില്‍ ത കര്‍ക്കപ്പെട്ടതിന് പുറമെ ലോ ഡ്ജിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് തീവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ലോഡ്ജിന്റെ ബോര്‍ഡും തകര്‍ക്കുകയുണ്ടായി. പെണ്‍ വാണിഭവുമായി ബന്ധമുള്ള ചില പ്രമുഖരെ കേന്ദ്രീകരി ച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.
പൊള്ളക്കട ലോഡ്ജിലെ പെണ്‍വാണിഭത്തിന്റെ പശ്ചാത്തലത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ താവളമുറപ്പിച്ചിട്ടുള്ള പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാ ഞ്ഞങ്ങാട്, ബേക്കല്‍, പള്ളിക്കര, അജാനൂര്‍ എന്നിവിടങ്ങളിലെ ചില ക്വാര്‍ട്ടേഴ്‌സുകളില്‍ പെണ്‍വാണിഭ സംഘം തമ്പടിച്ചതായുള്ള വിവരം സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ട് ക്വാര്‍ട്ടേഴ്‌സുകളിലും മറ്റുമായി ഒളിവില്‍ താമസിക്കുന്നവരുടെ എണ്ണം കാ സര്‍കോട്ടും പരിസരങ്ങളിലും പെരുകുകയാണ്.
ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരുടെ കൃത്യമായ പേരുകളും വിലാസങ്ങളും ശേഖരിച്ച് പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന താണ് വസ്തുത.
ഹൊസ്ദുര്‍ഗിലെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുറപ്പിച്ചിട്ടുള്ള പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പെണ്‍വാണിഭ കേസുകളില്‍ പലപ്പോഴും അന്വേഷണം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia