കെ.എസ്.ആര്.ടിസി ബസ് അനുവദിക്കണം
Oct 2, 2012, 13:28 IST
ഉദുമ: കാഞ്ഞങ്ങാട്ടുനിന്ന് ഉദുമ-മുല്ലച്ചേരി-പൊയിനാച്ചി വഴി ബന്തടുക്കയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ ഉദുമ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.വി വിജയന് ഉദ്ഘാടനം ചെയ്തു.
രഞ്ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നാരായണന് കുന്നൂച്ചി, പ്രസിഡന്റ് ഇ. മനോജ്കുമാര്‍, എന്‍.വി രാമകൃഷ്ണന്, വി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. ബി. നാരായണന് സ്വാഗതവും സതീശന് നന്ദിയും പറഞ്ഞു.
രഞ്ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നാരായണന് കുന്നൂച്ചി, പ്രസിഡന്റ് ഇ. മനോജ്കുമാര്‍, എന്‍.വി രാമകൃഷ്ണന്, വി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. ബി. നാരായണന് സ്വാഗതവും സതീശന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എന്‍. സന്തോഷ്കുമാര്‍ (പ്രസിഡന്റ്), വസന്തകുമാരി, എം. സുരേശന് (വൈസ് പ്രസിഡന്റ്), എം. രാജേഷ് (സെക്രട്ടറി), സതീശന്, മുരളീധരന് (ജോയിന്റ് സെക്രട്ടറി), ബി. ഗണേശന് (ട്രഷറര്‍).
Keywords: KSRTC-Bus, DYFI, Conference, Udma, Poinachi, Kanhangad, Kasaragod, Kerala