അലാമിപ്പള്ളി ഭൂമികുംഭകോണം: രണ്ട് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു
May 8, 2015, 16:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/05/2015) അലാമിപ്പള്ളിയില്‍ നഗരസഭ ബസ് സ്റ്റാന്‍ഡിനും സ്റ്റേഡിയത്തിനും വേണ്ടി വാങ്ങിയ സ്ഥലം കൈയ്യേറി സ്വകാര്യ വ്യക്തിക്ക് കെട്ടിടം പണിയുന്നതിന് അനുമതി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന എം.ടി ഗണേശന്‍, മലപ്പുറം ജില്ലയിലെ കാളിക്കാവ് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയര്‍ ജി ബാലചന്ദ്രന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് കാസര്‍കോട് യൂണിറ്റ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. 2009 ജൂലൈ 16 ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സ് ബുക്കില്‍ നഗരസഭ അക്വയര്‍ ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സ്ഥലം സ്വകാര്യ വ്യക്തിക്ക് ഒഴിവാക്കി കൊടുത്തുവെന്ന് ഇല്ലാത്ത തീരുമാനം എഴുതി ചേര്‍ക്കുകയും സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈയ്യേറി കെട്ടിടം പണിയാന്‍ അനുമതി നല്‍കുകയും ചെയ്ത സംഭവുമായി ബന്ധപ്പട്ടാണ് നടപടി.

Keywords : Kanhangad, Kasaragod, Kerala, Suspension, Bus stand, Land.