city-gold-ad-for-blogger

അജ്മലിന്റെ മരണം: സഹപാഠികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്

അജ്മലിന്റെ മരണം: സഹപാഠികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്
കാഞ്ഞങ്ങാട്: ബാംഗ്ലൂരിനടുത്ത ചിക്കബല്ലപുരം ശാ-ഷിബ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കാപ്പാട്ടെ മബ്‌റൂക്കില്‍ ഹാരിസിന്റെ മകനുമായ അജ്മല്‍ (17) ഹോസ്റ്റല്‍ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി കര്‍ണാടക പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നു.

കാഞ്ഞങ്ങാട് സ്വദേശി അനുരാജ്, കണ്ണൂരിലെ സച്ചിന്‍ എന്നീ വിദ്യാര്‍ത്ഥികളെ പിടികൂടാനാണ് ലുക്ക് ഔട്ട് നോട്ടീസ്. അജ്മലിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണ നടപടികള്‍ വ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അനുരാജിനെയും സച്ചിനെയും പിടികൂടാന്‍ കര്‍ണ്ണാടക പോലീസ് സംഘം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാഞ്ഞങ്ങാട്ടും കണ്ണൂരിലുമെത്തും. ഇതിന് മുമ്പ് നിരവധി തവണ കര്‍ണ്ണാടക പോലീസ് ഇരുവരെയും പിടികൂടാന്‍ കേരളത്തിലെത്തിയിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. കേസന്വേഷണത്തില്‍ കേരള പോലീസ് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന പരാതി കര്‍ണാടക പോലീസിനുണ്ട്. കര്‍ണാടക പോലീസ് കാഞ്ഞങ്ങാട്ടും കണ്ണൂരിലും അനുരാജിനും സച്ചിനും വേണ്ടി തിരച്ചില്‍ നടത്തി മടങ്ങിയ ഉടന്‍ ഇരുവരുടെയും പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി കേരള പോലീസിന് കൈമാറി.

മാര്‍ച്ച് 22നാണ് അജ്മലിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ ദേഹ മാസകലം ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ പുറത്ത് നിന്ന് കത്തുന്ന ദ്രാവകം മേല്‍ക്കൂരയില്ലാത്ത കുളിമുറിയിലേക്ക് ഒഴിച്ചെന്നാണ് പരാതി. റാഗിങ്ങിന്റെ പേരില്‍ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അജ്മലിനെ നിരന്തരമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. അജ്മലിന്റെ മരണവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെ പോലിസ് പിടികൂടിയിരുന്നു.

അജ്മല്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അശോക് അറിയിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അജ്മലിന്റെ മരണത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഈ പതിനേഴുകാരനെ ചുട്ടുക്കൊല്ലുകയായിരുന്നുവെന്നാണ് സംഭവം നടന്ന ചിക്കബല്ലാപുരം ഉള്‍കൊള്ളുന്ന ചിക്കാഞ്ചല പോലീസ് സ്റ്റേഷനിലെ എസ് ഐ, ദേവനഹള്ളി ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക പോലീസ് തിരയുന്ന അനുരാജ് പുല്ലൂരിനടുത്ത തടത്തില്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Kerala, Death, Karnataka


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia