ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ്; പി ഡി പി നേതാവ് അജിത്കുമാര്‍ ആസാദ് കോടതിയില്‍ കീഴടങ്ങി
Dec 26, 2011, 16:39 IST
കാഞ്ഞങ്ങാട്: ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി ഡി പി സംസ്ഥാന നേതാവ് അജിത്കുമാര്‍ ആസാദ് കോടതിയില്‍ കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരമാണ് ആസാദ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ആസാദിന് കോടതി ജാമ്യം അനുവദിച്ചു.
ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഷെയര്‍ ഉടമകളില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മാനേജിംങ് ഡയറക്ടര്‍ രാജേഷ് ആള്‍വയുള്‍പ്പെടെ നിരവധിപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.
തുടര്‍ അന്വേഷണത്തില്‍ അജിത് കുമാര്‍ ആസാദിനും ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആസാദിനെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മാസങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്ന ആസാദ് തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാവുകയാണുണ്ടായത്. കേരളത്തിലുടനീളം ശാഖകളുള്ള ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിന് കാസര്‍കോട് ജില്ലയിലും നിരവധി ശാഖകള്‍ തുറന്നത് അജിത്ത് കുമാറും രാജേഷ് ആള്‍വയും ഉള്‍പ്പെടെയുള്ളവരാണ്. ആദ്യം നല്ല രീതിയില്‍ പ്രവര്‍ത്തിച്ച സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തട്ടിപ്പ് പുറത്ത് വന്നതോടെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലെത്തുകയായിരുന്നു.നടത്തിപ്പുകാര്‍ കേസിലകപ്പെട്ടതോടെ ജില്ലയിലെ നിരവധി സൂപ്പര്‍മാര്‍ക്കറ്റ് ശാഖകളാണ് അടച്ച് പൂട്ടിയത്.

Keywords: Kasaragod, Kanhangad, Ajith Kumar Asad, court, അജിത്കുമാര്‍ ആസാദ്