അഭിലാഷ് വധം: സി.പി.എം ബി.ജെ.പിക്കെതിരെ തിരിഞ്ഞത് ലീഗിനെ സഹായിക്കാന്‍: അഡ്വ. കെ. ശ്രീകാന്ത്
Dec 11, 2014, 20:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2014) അഭിലാഷ് വധം സംബന്ധിച്ച് ബി.ജെ.പിക്കെതിരെ സി.പി.എം നടത്തിയ പ്രസ്താവന കേസന്വേഷണം അട്ടിമറിക്കുന്ന മുസ്ലിംലീഗിനെ സഹായിക്കാനാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. മുസ്ലിം ലീഗിനെതിരെ ബി.ജെ.പി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുന്ന തരത്തിലേക്ക് സിപിഎം തരം താണിരിക്കുകയാണെന്നും ലീഗിന്റെ പണത്തിന് മുന്നില്‍ സിപിഎം നേതൃത്വം വീണിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭിലാഷ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. ഇത് വര്‍ഗീയമാകുന്നതെങ്ങിനെയാണ്. അഭിലാഷിന്റെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞതാണോ വര്‍ഗീയം. അഭിലാഷ് കേസ് ഒതുക്കി തീര്‍ക്കുന്നുവെന്നാരോപിച്ചത് ബിജെപി മാത്രമാണ്. ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന് സിപിഎമ്മിന്റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കാഞ്ഞങ്ങാട് കലാപമുള്‍പെടെയുള്ള തീരദേശ മേഖലയിലെ പല കേസുകള്‍ക്കും ഒത്താശ ചെയ്തുകൊടുത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ബിജെപി ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അഭിലാഷിന്റെ കൊലപാതകം: ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണെന്ന് സി.പി.എം
Keywords : Kasaragod, Kanhangad, School, Student, Murder, Case, Police, Investigation, BJP, Adv.Srikanth, CPM, Muslim-league, Abhilash Murder.
Advertisement: