കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീര്‍: അഡ്വ. കെ. ശ്രീകാന്ത്
Sep 2, 2015, 18:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02/09/2015) സിപിഎം - ബിജെപി അക്രമത്തിനെതിരെ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലകണ്ണീരും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമവുമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ ഇത് തെളിയിക്കുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാലില്‍ നടന്ന രാഷ്ട്രീയ വിശദീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013 ല്‍ തിരുവോണനാളില്‍ മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ബാലകൃഷ്ണനെ കൊലചെയ്യുകയും പ്രതികളെ സംരക്ഷിക്കുകയും, ഈ തിരുവോണ നാളില്‍ കല്ല്യോട്ടെ ദളിത് വിഭാഗത്തിന് നേരെ നടത്തിയ ആസൂത്രിതമായ അക്രമവും വിസ്മരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം കായക്കുന്നിലും കൊളവയലിലും സിപിഎം നടത്തിയ അക്രമങ്ങളില്‍ ബിജെപി സിപിഎം സംഘര്‍ഷമെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നത്. മാങ്ങാട്, ഞെക്ലി തുടങ്ങിയ പ്രദേശങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നിരന്തരമായി അക്രമം അഴിച്ചിവിടുന്ന പാര്‍ട്ടിയാണ് കോണ്‍ ഗ്രസ്. ജില്ലയിലെ കുപ്രസിദ്ധ രാഷ്ട്രീയ ഗുണ്ടകളെയും സിപിഎമ്മിലെ കൊലയാളി ഗുണ്ട തലവന്മാരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് വേണ്ട ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇവര്‍ക്ക് അക്രമ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാന്‍ ധാര്‍മിക അവകാശമില്ലെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പലയിടങ്ങളിലും സ്വന്തം പാര്‍ട്ടിക്കാരെ തന്നെ വെട്ടിക്കൊല്ലുന്ന കോണ്‍ഗ്രസ് ജില്ലയില്‍ മാലാഖ വേഷം ചമയുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.
എം.എന്‍ ഗോപി അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കേശവന്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ടി. രാധാകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഹരികുമാര്‍ കടുമേനി എന്നിവര്‍ സംബന്ധിച്ചു. സി.വി സുരേഷ് സ്വാഗതവും എന്‍.കെ ബാബു നന്ദിയും പറഞ്ഞു.

Keywords : Kerala, Congress, CPM, BJP, Clash, Attack, Kanhangad, Kasaragod, Kerala, Udma, Murder, Adv.Srikanth.