ജയനെ മിമിക്രി കലാകാരന്‍മാര്‍ അപഹസ്യനാക്കരുത്: സി.വി. ബാലകൃഷ്ണന്‍
Nov 17, 2014, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 17.11.2014) മലയാളത്തിന്റെ മഹാനടന്‍ ജയനെ മിമിക്രി കലാകാരന്‍മാര്‍ വളരെ അപഹാസ്യമായാണ് അവതരിപ്പിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജയന്റെ ശബ്ദം നല്ല രീതിയില്‍ അവതരിപ്പിച്ചാല്‍ തന്നെ മിമിക്രിക്കാര്‍ക്ക് കയ്യടി കിട്ടുമെന്നും അത്രയും മനോഹരമായ ശബ്ദവും പൗരുഷവും മറ്റൊരു നടനും ഇല്ലെന്നു അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജയനെന്ന അനശ്വര നടനെ മറ്റു താരങ്ങള്‍ മാതൃക ആക്കണമെന്നും സി.വി.ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജയന്‍ ഫാന്‍സ് അസോസിയേഷന്‍ തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച ജയന്റെ 34 -ാം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ടി.കെ മധു അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.ടി.പി. കരീം, കണ്ണന്‍ ചെറുകാനം, കമലാക്ഷന്‍, വി.കെ പ്രകാശന്‍, ടി.കെ. മുരളി, വടകര ശശി എന്നിവര്‍ പ്രസംഗിച്ചു. ടി. ബാബു പഴയങ്ങാടി സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripure, Kanhangad, Kasaragod, Entertainment, Actor Jayan, CV Balakrishnan.
Advertisement: