city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.ഒ.ടി. കമ്പനി ഓഫീസിലേക്ക് മാര്‍ച് നടത്തി

ബി.ഒ.ടി. കമ്പനി ഓഫീസിലേക്ക് മാര്‍ച് നടത്തി
കാഞ്ഞങ്ങാട്: ബി.ഒ.ടി. റോഡ് വേണ്ട, സര്‍വെ നടപടികള്‍ നിര്‍ത്തിവെയ്ക്കുക, ദേശിയ പാത സര്‍ക്കാര്‍ ചെലവില്‍ 30 മീറ്റര്‍ വീതിയില്‍ അടിയന്തിരമായി വികസിപ്പിക്കുക, ഭൂമി ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.എച്ച്. 17 ആക്ഷന്‍ കൊണ്‍സില്‍ നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി കാഞ്ഞങ്ങാടിന് സമീപം ഐങ്ങോത്തുള്ള ബി.ഒ.ടി.  കമ്പനി ഓഫീസിലേക്ക് മാര്‍ചും ഉപരോധവും സംഘടിപ്പിച്ചു.

പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 21 മുതല്‍ 30മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശിയ പാത നാല് വരിയായി വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ഒ.ടി. പദ്ധതി അഴിമതിയും, കൊള്ളയുമാണ് വിളിച്ചുവരുത്തുന്നത്. ബി.ഒ.ടി. കമ്പനിക്ക് സൗജന്യമായി നല്‍കുന്ന ഗ്രാന്റ് കൊണ്ട് പാത നിര്‍മിക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സി.കെ. ശിവദാസന്‍ (സംസ്ഥാന ജോയിന്റ് കണ്‍വീനര്‍- അക്ഷയകമ്മിറ്റി) അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി. മുരളീധരന്‍ മാസ്റ്റര്‍, പോള്‍. ടി. സാമുവല്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. രമേഷ്, മനോജ്, അഡ്വ. ഹനീഫ, ബിശ്വസ്, എം. ജുബീഷ്, ഖാദര്‍ഹാജി, മുഹമ്മദ് കുഞ്ഞി, സുബ്രമണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷാഫി ഹാജി സ്വാഗതവും, ജുഗേഷ് മീവുങ്കാല്‍ നന്ദിയും പറഞ്ഞു.

Keywords: NH 17, BOT company, Office, March, Action committee, Chandrasekharan MLA, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia