വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ അലങ്കാരം; നടപടി കര്‍ശനമാക്കുന്നു
Jul 5, 2013, 17:40 IST
കാഞ്ഞങ്ങാട്: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ അലങ്കാരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. വാഹനങ്ങളുടെ ചില്ലുകളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചത് നീക്കം ചെയ്യാത്തവര്‍ക്കെതിരേയും നടപടിയുണ്ടാകും. നിയമത്തിന് തെല്ലും വിലകല്‍പിക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചു തയാറാക്കിയ നമ്പര്‍ പ്ലേറ്റുകളുമായാണ് ഇപ്പോള്‍ ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങുന്നത്.
നടപ്പുവര്‍ഷം നിരത്തിലിറങ്ങിയ 90 ശതമാനം വാഹനങ്ങളും നിയമം അനുശാസിക്കുന്ന വിധത്തിലല്ലെന്ന് ഇതിനകം കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഉടമകളില്‍നിന്ന് വലിയ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ദേശീയപാതയിലും നഗരങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ കാമറകള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് നമ്പര്‍പ്ലേറ്റുകള്‍ തയാറാക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
വാഹനം ഇടിച്ച് മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം കൂടുന്നതും കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 39 റൂള്‍ 50 (1), 50 (3) എന്നിവ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ നല്കുന്നുണ്ട്. എന്നാല്‍ പുത്തന്‍തലമുറ കാറുകളും ബൈക്കുകളും നിരത്തിലിറക്കുന്നവര്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ കൃത്രിമം കാട്ടുകയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
5,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. നിരന്തരം താക്കീത് ചെയ്തിട്ടും നിയമം അനുശാസിക്കുന്നവിധം പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Keywords : Kanhangad, Vehicle, Number Plate, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.