city-gold-ad-for-blogger

ഭാര്യയെ വധിച്ച പ്രതിയെ ജയിലില്‍ചെന്ന് കണ്ട സിഐടിയു നേതാവിനെതിരെ നടപടി

ഭാര്യയെ വധിച്ച പ്രതിയെ ജയിലില്‍ചെന്ന് കണ്ട സിഐടിയു നേതാവിനെതിരെ നടപടി
കാഞ്ഞങ്ങാട്: മടിക്കൈ കാരാക്കോട്ടെ ഇന്ദിരയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കൊടവലം സ്വദേശി കൃഷ്ണനെ റിമാന്‍ഡ് കാലയളവില്‍ ഹൊസ്ദുര്‍ഗ് സബ്ജയിലില്‍ കാണാന്‍ ചെന്ന ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവിനെതിരെ സംഘടന തലത്തില്‍ നടപടി.

കോട്ടച്ചേരി അനശ്വര ഓട്ടോസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ നേതാവിനെതിരെ യൂണിയന്‍ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.അനശ്വര ഓട്ടോ സ്റ്റാ ന്റ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന കൃഷ്ണന്‍ ഭാര്യയെ കൊന്ന കേസില്‍ പോലീസി ന്റെ പിടിയിലാവുകയും കൃഷ്ണനെ ഹൊസ്ദുര്‍ഗ് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. റിമാന്റ് കാലയളവില്‍ ചില സുഹൃത്തുക്കളോടൊപ്പം സി ഐ ടിയു നേതാവ് ജയിലില്‍ കൃഷ്ണനെ കാണാന്‍ ചെന്നിരുന്നു. ബി എം എസ് പ്രവര്‍ത്തകനാണെങ്കിലും കൊലപാതകത്തെ തുടര്‍ന്ന് കൃഷ്ണനെ സംഘടന തിരിഞ്ഞുനോക്കിയിരുന്നില്ല. ജാമ്യം പോലും എടുക്കാന്‍ ആളില്ലാതെ കഴിഞ്ഞ മൂന്ന് മാസമായി കൃഷ്ണന്‍ ജയിലില്‍ തന്നെ കഴിയുകയാണ്.

ബിഎംഎസ് പ്രവര്‍ത്തകനെ ജയിലില്‍ ചെന്ന് കണ്ടത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി ഐടിയു യൂണിയനുള്ളത്. സി ഐടിയു യോഗം ചേരുകയും നേതാവിനെ വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയാ ഭാരവാഹിയായ ഇയാളെ സംഘടന ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്‌തേക്കും.

എന്നാല്‍ നേതാവ് തന്റെ കൂടെ ജോലിചെയ്യുന്ന ഒരാളെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും സംഘടന പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞുനില്‍ക്കാന്‍ നേതാവ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

Keywords:  kasaragod, Kanhangad, Murder, Accuse, Jail, CITU, Leader



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia