കരാറുകാരന് നേരെ ആസിഡ് ആക്രമണം: പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്
Feb 12, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/02/2015) കരാറുകാരന് നേരെ ആസിഡ് പ്രയോഗിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി മൂന്ന് വര്‍ഷം കഠിന തടവ് വിധിച്ചു. പാണത്തൂര്‍ പരിയാരത്തെ ഷാജി എന്ന ഉദയനെയാണ് (33) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി മൂന്ന് വര്‍ഷ കഠിന തടവിനും 5,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കരാറുകാരനായ പരിയാരത്തെ ഹമീദിനെ (50) യാണ് മുഖത്തും ദേഹത്തും ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചത്. 2006 നവംബര്‍ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടുപറമ്പിലെ കിണറിന് സമീപം കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹമീദിന്റെ ദേഹത്ത് ഉദയന്‍ ആസിഡൊഴിക്കുകയായിരുന്നു.
ഹമീദിന്റെ നിലവിളികേട്ട് ഭാര്യ അസ്മ ഓടിയെത്തിയപ്പോള്‍ ഹമീദ് വീണ്കിടന്ന് പിടയുന്നതാണ് കണ്ടത്. അപ്പോഴേക്കും ഉദയന്‍ കടന്നുകളഞ്ഞിരുന്നു.

Keywords : Attack, Case, Accuse, Court, Jail, Kanhangad, Kasaragod, Kerala, Udayan, Hameed.