ബേക്കല്‍ ബീച്ച് പാര്‍ക്ക് ആക്രമിച്ച കേസിലെ പിടികിട്ടാപുള്ളി പിടിയില്‍
Apr 9, 2012, 16:15 IST
ബേക്കല്‍: 12 വര്‍ഷം മുമ്പ് ബേക്കല്‍ ബീച്ച് പാര്‍ക്ക് ആക്രമിച്ച കേസിലെ പിടികിട്ടാപുള്ളി പോലീസ് പിടിയിലായി.കര്‍ണ്ണാടക ജയനഗര്‍ സ്വദേശിയും കോട്ടിക്കുളത്ത് താമസക്കാരനുമായ കെ.എം. ഹനീഫയെയാണ് (41) ബേക്കല്‍ എസ് ഐ ടി.ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
ഹനീഫയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2000 നവംബര്‍ അഞ്ചിന് രാത്രി ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വകയായുള്ള ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ അതിക്രമിച്ച് കടന്ന ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം 25,000 രൂപ വിലവരുന്ന ലൈറ്റുകള്‍ അടിച്ചു തകര്‍ത്തുവെന്നാണ് കേസ്.
മറ്റ് പ്രതികള്‍ പോലീസ് പിടിയിലായെങ്കിലും ഹനീഫ ഒളിവില്‍ പോവുകയായിരുന്നു. 12 വര്‍ഷക്കാലം മുംബൈയിലും ബാംഗ്ലൂരിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഹനീഫയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതോടെയാണ് ഹനീഫ പോലീസ് പിടിയിലായത്.

Keywords: Kasaragod, Kanhangad, Bekal, Attack, Accuse, Arrest