പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ അപകട മരണം; ലോറി ഡ്രൈവറായ ഒഡീഷ സ്വദേശി കസ്റ്റഡിയില്‍
Jun 21, 2015, 11:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/06/2015) പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ അപകട മരണവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറായ ഒഡീഷ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പടന്നക്കാട്ട് ഉണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ടെമ്പിളിനടുത്തെ വെങ്കിടേഷ്-രൂപ ദമ്പതികളുടെ മകന്‍ രൂപേഷ് (17) മരണപ്പെടുകയായിരുന്നു.
രൂപേഷ് സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. രൂപേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അതുലിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ രൂപേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related News:
ബൈക്കും ലോറിയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം
Keywords: Kasaragod, Kerala, Kanhangad, custody, Police, Accidental-Death, Rupesh death: Lorry driver in police custody.
Advertisement: