ബസിനും മേല്‍പാലത്തിനും ഇടയില്‍ പെട്ട് തുടയെല്ല് പൊട്ടിയ യുവതിക്ക് ശസ്ത്രക്രിയ നടത്തി
Apr 23, 2015, 09:30 IST
നീലേശ്വരം: (www.kasargodvartha.com 23/04/2015) ബസിനും മേല്‍പാലത്തിനും ഇടയില്‍ പെട്ട് തുടയെല്ല് പൊട്ടിയ യുവതിക്ക് ശസ്ത്രക്രിയ നടത്തി. നീലേശ്വരം പൂവാലംകൈയിലെ രാമചന്ദ്രന്റെ ഭാര്യ തങ്കമണിയെ (40)യാണ് മംഗളൂരു ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസിനും മേല്‍പ്പാലത്തിനും ഇടയില്‍പെട്ടാണ് യുവതിയുടെ തുടയെല്ല് പൊട്ടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന ഓമന എന്ന സ്ത്രീയുടെ പരാതിപ്രകാരം ടി.എന്‍. 28 എ സെഡ് 1169 നമ്പര്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

Keywords : Bus, Woman, Injured, Hospital, Treatment, Kasaragod, Kanhangad, Operation.