തീവണ്ടിതട്ടി മരിച്ചയാളെ ഒരാഴ്ചയായിട്ടും തിരിച്ചറിഞ്ഞില്ല
Sep 26, 2014, 15:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.09.2014) സെപ്തംബര്‍ 19ന് തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടയാളെ ഒരാഴ്ചയായിട്ടും തിരിച്ചറിഞ്ഞില്ല. തടിച്ച് നീളംകുറഞ്ഞ് വെളുത്ത നിറമുളള മരിച്ചയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കും. കാപ്പി കളര്‍ ഷര്‍ട്ടും മഞ്ഞകരയുളള വെള്ളമുണ്ടുമാണ് വേഷം.
ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 04672 210242, 9497970918 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ചന്തേര പോലീസ് അറിയിച്ചു.
ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 04672 210242, 9497970918 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ചന്തേര പോലീസ് അറിയിച്ചു.
Keywords : Kasaragod, Dead body, Railway-track, Kanhangad, Trikaripur, Railway station, Accident deceased could not identifies.