അശ്ലീലം എഴുതിയ 10 രൂപ നോട്ട് കോടതിയില്‍ ഹാജരാക്കി
Jul 31, 2012, 19:56 IST
കാഞ്ഞങ്ങാട്: അശ്ലീലം എഴുതിയ 10 രൂപയുടെ ഇന്ത്യന്‍ കറന്‍സി പോലീസ് കോടതിക്ക് കൈമാറി.
കാഞ്ഞങ്ങാട് റെയില്‍വേ ഗേറ്റിന് സമീപം വടകരമുക്കില്‍ ടൈലറിംഗ് ഷോപ്പ് നടത്തിപ്പുകാരനായ മാവുങ്കാല്‍ കോട്ടപ്പാറ സ്വദേശി അഭയനെക്കുറിച്ച് ആവിക്കര വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഡെന്നീസ് തോമസ്(38) അശ്ലീലം എഴുതിയ നോട്ടാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിക്ക് കൈമാറിയത്.
കേസില്‍ അറസ്റ്റിലായ ഡെന്നീസ് തോമസിനെ പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്കി വിട്ടയച്ചിരുന്നു. അഭയനുമായുള്ള വിരോധത്തിലാണ് ഡെന്നീസ് 10 രൂപ നോട്ടിന്റെ വെള്ളഭാഗത്ത് അശ്ലീല പരാമര്‍ശങ്ങള്‍ എഴുതി അഭയന്റെ മൊബൈല്‍ നമ്പറും ചേര്‍ത്ത് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടത്.

Keywords: Rupee, Kanhangad, Police, Court, Kasaragod.