അബൂദാബി കെ.എം.സി.സി. ചികിത്സാ സഹായം നല്‍കി
Apr 23, 2012, 22:18 IST
കാഞ്ഞങ്ങാട്: അബൂദാബി കെ.എം.സി.സി. ഹൊസ്ദുര്‍ഗ് മണ്ഡലം കമ്മിറ്റി ആവിയില്‍ വാടക വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്പിച്ചിക്ക് 10,000 രൂപ ചികിത്സാ സഹായം നല്‍കി. കെ.എം.സി.സി. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കുഞ്ഞബ്ദുല്ല കല്ലൂരാവി, ആവിയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് മുസ്തഫ മണവാട്ടിക്ക് സഹായം കൈമാറി. സി.എച്ച്. അഹമ്മദ്കുഞ്ഞി ഹാജി, പി.കെ. അഹമ്മദ്, നാസര്‍ തായല്‍, എം.വി. ഇബ്രാഹിം, ടി.പി. അസീസ്, പി. മുനീര്‍, സി. മുനീര്‍ സംബന്ധിച്ചു.
Keywords: Abudhabi kmcc, Relief fund, Distributed, Kanhangad