city-gold-ad-for-blogger

ഒളിച്ചോട്ടം: ഡ്രൈവറുടെ പിറകിലുള്ള സ്ത്രീകളുടെ സീറ്റ് മാറ്റാന്‍ ആവശ്യപ്പെട്ട് ബസ് തടഞ്ഞു

ഒളിച്ചോട്ടം: ഡ്രൈവറുടെ പിറകിലുള്ള സ്ത്രീകളുടെ സീറ്റ് മാറ്റാന്‍ ആവശ്യപ്പെട്ട് ബസ് തടഞ്ഞു
കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്തെ പോളി വിദ്യാര്‍ത്ഥിനി ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ ഒരു സംഘം തൈക്കടപ്പുറത്തും കല്ലൂരാവിയിലും സ്വകാര്യ ബസുകള്‍ തടഞ്ഞു. ഞായറാഴ്ചയാണ് ബസുകള്‍ വ്യാപകമായി തടഞ്ഞിട്ടത്. ബസ് ഡ്രൈവര്‍മാര്‍ക്ക് അരികില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇരിക്കുന്ന സീറ്റുകള്‍ മാറ്റണമെന്നും ബസ് ഡ്രൈവര്‍മാര്‍കൊപ്പം പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ ഇതാണ് കാരണമെന്നും ആരോപിച്ചാണ് തൈക്കടപ്പുറം, കല്ലൂരാവി ഭാഗങ്ങളില്‍ ബസുകള്‍ തടഞ്ഞിട്ടത്.

ഇത്തരമൊരു നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച തൈക്കടപ്പുറം-പുഞ്ചാവി-കല്ലൂരാവി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കിലേര്‍­പെട്ടു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയും പെരിയ പോളി ടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിനിയുമായ ശ്രീതു കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടാന്‍ കാരണമായത് ഡ്രൈവറുടെ സീറ്റിനരികിലുള്ള സീറ്റില്‍ ശ്രീതു പതിവായി യാത്രചെയ്തത് മൂലമാണെന്നാണ് ബസുകള്‍ തടഞ്ഞവരുടെ ആരോപണം.

ബസുകള്‍ തടയുന്ന വിവരമറിഞ്ഞ് ഞായറാഴ്ച ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കല്ലൂരാവിയിലും പുഞ്ചാവിയിലുമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. നീലേശ്വരം സി.ഐ. കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൈക്കടപ്പുറത്ത് നിലയുറപ്പിച്ച് ബസുകള്‍ തടയുന്നവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ബസുകള്‍ തടഞ്ഞവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ബസുടമകളുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മിന്നല്‍ പണിമുടക്കിലേര്‍­പെട്ടത്. ബസുകളുടെ പണിമുടക്ക് തീരദേശങ്ങളിലെ യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി. തീരദേശങ്ങളിലേക്ക് ആവശ്യത്തിന് ബസുകളില്ലാത്തതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തി­ങ്ക­ളാഴ്ച മിന്നല്‍ പണിമുടക്കുണ്ടായത്.

Keywords: Love, Escape, Student, Bus driver,  Ladies seat, Bus strike, Kalluravi, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia